മാതാപിതാക്കള്‍ അറിയാതെ 95 അംഗ പ്ലസ് ടു വിദ്യാര്‍ത്ഥി സംഘം ഇടുക്കിയിലെത്തിയതിന് പിന്നില്‍ ദുരൂഹത; രാമക്കല്‍മേട് ലിമണ്‍ മൗണ്ടന്‍ റിസോര്‍ട്ടിലെ സ്വിമ്മിംഗ് പൂളില്‍ മുങ്ങി മരിച്ചത് കല്‍പ്പകഞ്ചേരി വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥി; രക്ഷിതാക്കള്‍ അറിയാതെ നടത്തിയ വിനോദയാത്ര കൂട്ടുകാരന്റെ ജീവനെടുത്തു; നടുക്കം മാറാതെ സുഹൃത്തുക്കള്‍

സ്വന്തം ലേഖകന്‍ നെടുങ്കണ്ടം:രാമക്കല്‍മേട് ലിമണ്‍ മൗണ്ടന്‍ റിസോര്‍ട്ടിലെ സ്വിമ്മിംഗ് പൂളില്‍ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. മലപ്പുറം കല്‍പ്പകഞ്ചേരി വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ് ടു സയന്‍സ് ബാച്ചിലെ വിദ്യാര്‍ത്ഥി നിഹാല്‍(17)ആണ് മരിച്ചത്. വരമ്പനാല മാനുപ്പയുടെ മകനാണ്. സ്വിമ്മിംഗ് പൂളില്‍ കളിക്കുന്നതിനിടയില്‍ തലയിടിച്ച് മരിക്കുകയായിരുന്നു. മാതാപിതാക്കള്‍ അറിയാതെയാണ് 95 കുട്ടികള്‍ അടങ്ങുന്ന വിദ്യാര്‍ത്ഥി സംഘം രണ്ട് ടൂറിസ്റ്റ് ബസുകളിലായി മലപ്പുറത്ത് നിന്നും രാമക്കല്‍മേട് എത്തിയത്. കുറവന്‍ കുറത്തി സ്റ്റാച്യുവിന് സമീപമുള്ള ലിമണ്‍ മൗണ്ട് റിസോര്‍ട്ടിലാണ് ഇവര്‍ മുറിയെടുത്തിരുന്നത്. 260 കിലോമീറ്ററിലധികം ദൂരമുണ്ട് മലപ്പുറത്ത് നിന്നും രാമക്കല്‍മേട് വരെ. […]