രാജീവ്  ഗാന്ധിയുടെ  29മത്  രക്തസാക്ഷിത്വ ദിനാചരണം നടത്തി

രാജീവ് ഗാന്ധിയുടെ 29മത് രക്തസാക്ഷിത്വ ദിനാചരണം നടത്തി

സ്വന്തം ലേഖകൻ

കോട്ടയം : രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ വാർഷികം യൂത്ത് കോൺഗ്രസ് കോട്ടയം നിയോജക മണ്ഡലം കമ്മറ്റിയും, കൊല്ലാട് മണ്ഡലം കോൺഗ്രസ് കമ്മറ്റിയും സംയുക്തമായി ആചരിച്ചു.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത്‌ സീറോ ലാൻഡ് സ്കീമിൽ ഉൾപ്പെടുത്തി സോണിയ ഗാന്ധിയിൽ നിന്ന് നേരിട്ട് പട്ടയം വാങ്ങിയ കൊല്ലാട് മൂന്നാം വാർഡിൽ സീറോ ലാൻഡ് കോളനിയിലുള്ള തൈക്കടവിൽ പാപ്പന്റെ വസതിയിലാണ് ആചരണ പരിപാടികൾ നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യൂത്ത് കോൺഗ്രസിൻ്റെ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി കോളനിയിലെ മഴുവൻ കുടുംബങ്ങൾക്കും പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് സിബി ജോൺ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്തു കുര്യൻ ജോയ്, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് രാഹുൽ മറിയപ്പള്ളി, യൂത്ത് കോൺഗ്രസ് നേതാക്കളായ അജീഷ്, അരുൺ മാർക്കോസ്,ശ്രീക്കുട്ടൻ, ഗൗരി ശങ്കർ, വൈശാഖ്, യദു, സനൽ, ദീപു, മഹേഷ്, ജനപ്രതിനിധികളായ
ഗിരിജ തുളസീധരൻ, തകമ്മ മാർക്കോസ്, ഉദയ കുമാർ നേതാക്കന്മാരായ ജോർജ്കുട്ടി, മിനി ഇറ്റിക്കുഞ്ഞു, അജിത് സ്‌കറിയ എന്നിവർ നേതൃത്വം നൽകി.