രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനേ തുടർന്ന് കോട്ടയം നഗരത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധ പ്രകടനം ; കോട്ടയം നഗരം വൻ ഗതാഗത കുരുക്കിൽ; പ്രവർത്തകരേ അറസ്റ്റ് ചെയ്ത് നീക്കി
കോട്ടയം : യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്
രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനേ തുടർന്ന് കോട്ടയം നഗരത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തിയതിന് പിന്നാലെ കോട്ടയം നഗരം വൻ ഗതാഗത കുരുക്കിൽ
ഗാന്ധി സ്ക്വയറിൽ റോഡ് ഉപരോധിച്ച പ്രവർത്തകരേ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി
അറസ്റ്റ് ചെയ്ത പ്രവർത്തകർ പ്രതിഷേധം ശക്തമാക്കിയതോടെ നഗരത്തിലെ ഗതാഗതം പൂർണ്ണമായി തടസപ്പെട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി, സംസ്ഥാന സെക്രട്ടറിമാരായ രാഹുൽ മറിയപ്പള്ളി, സുബിൻ ,കോട്ടയം ജില്ലാ പ്രസിഡന്റ് ഗൗരിശങ്കർ, നിയോജക മണ്ഡലം പ്രസിഡന്റ് പി.കെ വൈശാഖ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോട്ടയം പ്രകടനം നടത്തിയത്
ഇന്ന് പുലര്‍ച്ചെ അതീവ രഹസ്യമായി കന്റോണ്‍മെന്റ് പൊലീസ് പത്തനംതിട്ട അടൂരിലെ വീട്ടിലെത്തിയാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്
സെക്രട്ടറിയേറ്റിന് മുന്നിലെ സമരങ്ങളുടെ പേരിലാണ് അറസ്റ്റ് ചെയ്തത്. സംസ്ഥാന നേതാവിനെ സമരത്തിന്റെ പേരില്‍ കുറ്റവാളിയെ പോലെ പിടിക്കുന്നത് ചരിത്രത്തില്‍ ആദ്യമായിട്ടാണ്.