“വണ്ടിപ്പെരിയാര്‍ കേസിലെ പ്രതി മുഖ്യമന്ത്രിയുടെ ജീവൻ രക്ഷാസംഘത്തില്‍ അംഗം,അതുകൊണ്ട് രക്ഷിച്ചു”;മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍.

“വണ്ടിപ്പെരിയാര്‍ കേസിലെ പ്രതി മുഖ്യമന്ത്രിയുടെ ജീവൻ രക്ഷാസംഘത്തില്‍ അംഗം,അതുകൊണ്ട് രക്ഷിച്ചു”;മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍.

സ്വന്തം ലേഖിക

കൊല്ലം:വണ്ടിപ്പെരിയാര്‍ കേസില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തില്‍.കേസിലെ പ്രതി മുഖ്യമന്ത്രിയുടെ ജീവൻ രക്ഷ സംഘത്തില്‍ അംഗമാണ്. അതുകൊണ്ട് ആ പ്രതിയുടെ ജീവൻ രക്ഷിക്കേണ്ടത് മുഖ്യമന്ത്രിയുടെ കടമയാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ആരോപിച്ചു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്ബോഴാണ് മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനം മാങ്കൂട്ടത്തില്‍ നടത്തിയത്.

കേസിലെ പ്രതി മുഖ്യമന്ത്രിയുടെ ജീവൻ രക്ഷ സംഘത്തില്‍ അംഗം. അതുകൊണ്ട് ആ പ്രതിയുടെ ജീവൻ രക്ഷിക്കേണ്ടത് മുഖ്യമന്ത്രിയുടെ കടമയാണ്. അതുകൊണ്ടാണ് അയാളെ രക്ഷിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസാണ് കേസ് അട്ടിമറിക്കാൻ ശ്രമിച്ചത്. പെണ്‍‌കുട്ടിയുടെ കുടുംബത്തിന് യൂത്ത് കോണ്‍ഗ്രസ്‌ നിയമ സഹായം നല്‍കുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു. കേന്ദ്ര സര്‍ക്കാരിനെതിരെ ജനുവരി 5 ന് രാജ്ഭവന് മുന്നില്‍ സമരം നടത്തുമെന്നും നവകേരള സദസിനെതിരെ ഈ മാസം 20 ന് പ്രതിഷേധിക്കുമെന്നും മാങ്കൂട്ടത്തില്‍ കൂട്ടിച്ചേര്‍ത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group