വീണ്ടും റാ​ഗിങ്ങ്; സ്‌കൂളില്‍ ഷൂ ധരിച്ച്‌ എത്തിയതിന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മർദ്ദനം ; സംഭവുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്തു

വീണ്ടും റാ​ഗിങ്ങ്; സ്‌കൂളില്‍ ഷൂ ധരിച്ച്‌ എത്തിയതിന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മർദ്ദനം ; സംഭവുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്തു

സ്വന്തം ലേഖകൻ

തൃശൂര്‍: സ്‌കൂളില്‍ ഷൂ ധരിച്ച്‌ എത്തിയതിന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മർദ്ദനം. ഗുരുവായൂര്‍ മാണിക്കത്തുപടി തൈക്കണ്ടിപറമ്പില്‍ ഫിറോസിന്റെ മകന്‍ ഫയാസിനെയാണ് മര്‍ദ്ദിച്ചത്.

കഴിഞ്ഞ ദിവസം ക്ലാസ് കഴിഞ്ഞ് വീട്ടില്‍ വരുന്നതിനായി ബസ് സ്‌റ്റോപ്പില്‍ ബസ്സ് കാത്തിരിക്കുമ്പോള്‍ ആയിരുന്നു സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഷൂസ് ധരിച്ച്‌ സ്‌കൂളില്‍ എത്തിയതുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച സീനിയര്‍ വിദ്യാര്‍ത്ഥികളും ഫായിസും തമ്മില്‍ തര്‍ക്കം നടന്നിരുന്നു.

മര്‍ദ്ദനത്തില്‍ ഫയാസിന്റെ മുഖത്തിനും നട്ടെല്ലിനും പരിക്ക് പറ്റിയിട്ടുണ്ട്. ഡിസ്‌കിന് തകരാര്‍ ഉള്ളതിനാല്‍ വര്‍ഷങ്ങളായി ചികിത്സ തുടരുന്നുണ്ട് ഫായിസ്.

ഫായിസിനെ മുതുവട്ടൂര്‍ രാജ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവുമായ ബന്ധപ്പെട്ട് ഗുരുവായൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

സ്‌കൂള്‍ അധികൃതര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലേ റാഗിങ് പ്രകാരം കേസെടുക്കണോ എന്ന് തീരുമാനിക്കന്‍ സാധിക്കുകയുള്ളു എന്ന് പൊലീസ് അറിയിച്ചു