മിന്നലേറ്റ് വീട്ടിലെ ഫാന്‍ പൊട്ടിത്തെറിച്ചു; രണ്ടര വയസുകാരി ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് പരിക്ക്; സംഭവം കോട്ടയം അമയന്നൂരില്‍
സ്വന്തം ലേഖിക
അമയന്നൂര്‍: കോട്ടയം അമയന്നൂരില്‍ ഇടിമിന്നലില്‍ വീട്ടിലെ ഫാന്‍ പൊട്ടിത്തെറിച്ച് രണ്ടര വയസുകാരി ഉള്‍പ്പെടെ 2 പേര്‍ക്കു പരിക്ക്.
പൂതിരിക്കല്‍ പുളിക്കത്തോപ്പില്‍ ഇബ്രാഹിം, മകള്‍ രണ്ടര വയസ്സുകാരി നൂറ ഫാത്തിമ എന്നിവര്‍ക്കാണ് ഫാന്‍ പൊട്ടിത്തെറിച്ച് പരുക്കേറ്റത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചൊവ്വാഴ്ച 3.30ഓടെയാണ് സംഭവം. കുടുംബാംഗങ്ങള്‍ വീട്ടില്‍ സംസാരിച്ചിരിക്കുകയായിരുന്നു.
ഫാന്‍ പൊട്ടി തെറിച്ചു ദേഹത്തേക്കു കഷണങ്ങള്‍ തെറിച്ചു വീഴുകയായിരുന്നു.
ഇബ്രാഹിമിൻ്റെ കഴുത്തിനു പിന്നിലും കാലിലും, നൂറയുടെ കയ്യിലും ഫാനിൻ്റെ കഷണം തെറിച്ചു വീണു.
വീടിനും നാശനഷ്‍ടമുണ്ടായിട്ടുണ്ട്. വീടിൻ്റെ സിറ്റൗട്ടിലെ ഭിത്തി പൊട്ടുകയും ചെയ്തിട്ടുണ്ട്. ശക്തമായ മിന്നലില്‍ വീട്ടിലെ മീറ്ററും വയറിങ്ങും പൂര്‍ണമായി കത്തി നശിച്ചു.
Third Eye News Live
0