കേന്ദ്ര മന്ത്രി വി.മുരളീധരന്‍റെ  വീടിനു നേരെ ആക്രമണം; തിരുവനന്തപുരത്തെ ഉള്ളുരിലുള്ള വീടിന്‍റെ  മുന്നിലെ ജനൽ ചില്ലുകൾ കല്ലു കൊണ്ട് ഇടിച്ചു തകർത്തിട്ടുണ്ട്; പ്രദേശത്ത് രക്തകറ

കേന്ദ്ര മന്ത്രി വി.മുരളീധരന്‍റെ വീടിനു നേരെ ആക്രമണം; തിരുവനന്തപുരത്തെ ഉള്ളുരിലുള്ള വീടിന്‍റെ മുന്നിലെ ജനൽ ചില്ലുകൾ കല്ലു കൊണ്ട് ഇടിച്ചു തകർത്തിട്ടുണ്ട്; പ്രദേശത്ത് രക്തകറ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേന്ദ്ര മന്ത്രി വി.മുരളീധരന്‍റെ വീടിനു നേരെ ആക്രമണം. ഉള്ളtരിലുള്ള വാടകവീടിന്‍റെ മുന്നിലെ ജനൽ ചില്ലുകൾ കല്ലു കൊണ്ട് ഇടിച്ചു തകർത്തിട്ടുണ്ട്.

പ്രദേശത്ത് രക്തകറയുമുണ്ട്. വീടിന് പിന്നിലെ പടിയിലും രക്തക്കറയുണ്ട്. ജനൽ ചില്ല തകർത്തപ്പാൾ അക്രമിയുടെ കൈക്ക് പരിക്കേറ്റതാകാമെന്നാണ് സംശയം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ വീട്ടിലെത്തിയ ജോലിക്കാരിയാണ് രക്തക്കറ കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരിന്നു. മെഡിക്കൽ കൊളജ് പൊലീസ് സ്ഥലത്തെത്തി അന്വഷണം തുടങ്ങി.

മന്ത്രി തലസ്ഥാനത്ത് വരുമ്പോൾ മാത്രമാണ് ഈ വീട്ടിൽ താമസിക്കാറുള്ളത്. വീടിന് പുറകിലായി കേന്ദ്ര മന്ത്രിയുടെ ഓഫീസും പ്രവർത്തിക്കുന്നുണ്ട്.