പുഞ്ഞാർ മീനച്ചില്‍ ഈസ്റ്റ് ബാങ്കിന്‍റെ ഭരണസാരഥ്യം ഇനി ബിജെപിക്ക്

പുഞ്ഞാർ മീനച്ചില്‍ ഈസ്റ്റ് ബാങ്കിന്‍റെ ഭരണസാരഥ്യം ഇനി ബിജെപിക്ക്

സ്വന്തം ലേഖകൻ

പൂഞ്ഞാർ: സംസ്ഥാനത്തെ പ്രമുഖ അർബൻ സഹകരണ ബാങ്കായ പുഞ്ഞാർ മീനച്ചില്‍ ഈസ്റ്റ് ബാങ്കിന്‍റെ ഭരണസാരഥ്യം ഇനി ബിജെപിക്ക്.പി.സി. ജോർജ് നേതൃത്വം നല്‍കുന്ന കേരള ജനപക്ഷം സെക്കുലർ പാർട്ടിയാണ് പതിറ്റാണ്ടുകളായി ബാങ്ക് ഭരണം നടത്തുന്നത്.

കേരള ജനപക്ഷം പാർട്ടി ഒന്നാകെ ബിജെപിയില്‍ ലയിച്ചതോടെ മധ്യ കേരളത്തിലെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനമായ ഈസ്റ്റ് ബാങ്ക് ബിജെപി ഭരണസമിതിയായി മാറി. പൂർണമായും റിസർവ് ബാങ്കിന്‍റെ മേല്‍നോട്ടത്തില്‍ പ്രവർത്തിക്കുന്ന ഈസ്റ്റ് ബാങ്ക് 1000 കോടിയുടെ ബിസിനസുള്ള പ്രമുഖ ബാങ്കാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്ത് ആദ്യമായിട്ടാണ് ബിജെപിക്ക് ഇത്തരത്തിലുള്ള ധനകാര്യ സ്ഥാപനത്തിന്‍റെ ഭരണം കൈവരുന്നത്. കെ.എഫ്. കുര്യൻ കളപ്പുരയ്ക്കപ്പറമ്ബില്‍ ചെയർമാനായും ഷോണ്‍ ജോർജ് വൈസ് ചെയർമാനായും നിലവിലുള്ള 15 അംഗ ഭരണസമിതിയാണ് ബാങ്കിന്‍റെ ഭരണം നടത്തുന്നത്.

കഴിഞ്ഞ തെരഞ്ഞടുപ്പില്‍ 7000 ത്തിനുമേല്‍ ഭുരിപക്ഷത്തിലാണ് മുഴുവൻ ഭരണസമതിയംഗങ്ങളും തെരഞ്ഞെടുക്കപ്പെട്ടത്.