പ്രകൃതിയെ സംരക്ഷിക്കൂ, ആരോഗ്യമാണ് സമ്പത്ത് ; സൈക്കിളില്‍ ഇന്ത്യചുറ്റി എരുമേലിയിലെത്തി യുവാക്കള്‍

പ്രകൃതിയെ സംരക്ഷിക്കൂ, ആരോഗ്യമാണ് സമ്പത്ത് ; സൈക്കിളില്‍ ഇന്ത്യചുറ്റി എരുമേലിയിലെത്തി യുവാക്കള്‍

സ്വന്തം ലേഖകൻ

എരുമേലി: ബിഹാറുകാരായ 25 വയസുള്ള രാജ് പാല്‍ കുമാറും നാഗേശ്വറും 68 ദിവസമായി ദേശീയ പതാകയുമായി സൈക്കിളില്‍ രാജ്യ സഞ്ചാരത്തിലാണ്. പ്രകൃതിയെ സംരക്ഷിക്കൂ, ആരോഗ്യമാണ് സമ്ബത്ത് എന്നതാണ് ഈ യാത്രയില്‍ ഇരുവരും നല്‍കുന്ന സന്ദേശം. ഇന്നലെ ഇരുവരും എരുമേലിയില്‍ എത്തി.

കഴിഞ്ഞ നവംബർ 28 ന് പാറ്റ്നയില്‍നിന്നാണ് യാത്ര ആരംഭിച്ചത്. തങ്ങള്‍ നല്‍കുന്ന സന്ദേശം പുതിയ തലമുറയ്ക്കുവേണ്ടിയാണ്. അനാവശ്യമായി പെട്രോള്‍, ഡീസല്‍, വൈദ്യുതി എന്നിവ ഉപയോഗിക്കുന്നത് ഒരാള്‍ കുറച്ചാല്‍ പാഴാക്കുന്നവയില്‍ അല്പ്പം ഇന്ധനം ഭാവിയിലേക്കുള്ള കരുതല്‍ ആയി രാജ്യത്തിന് നല്‍കാനാകും. കഴിവതും സൈക്കിള്‍ ഉപയോഗിക്കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നമ്മുടെ ശാരീരിക ഊർജംകൊണ്ട് സഞ്ചരിക്കാവുന്ന സൈക്കിള്‍ അത്യാവശ്യമല്ലാത്ത സാധാരണ യാത്രയ്ക്ക് ഉപയോഗിക്കാൻ മനസ് കാട്ടണം. ഇങ്ങനെ ഒരു സമൂഹവും ഒരു നാടും ഒരു സംസ്ഥാനവും ഒരു രാജ്യവും ചിന്തിക്കുന്നതിലേക്കാണ് തങ്ങളുടെ സന്ദേശമെന്ന് രാജ് പാല്‍ കുമാറും നാഗേശ്വറും പറയുന്നു.