സാധാരണക്കാര്‍ക്കായി ചെയ്യുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പി. യു. തോമസിനെ പദ്മ പുരസ്കാരത്തിന് അര്‍ഹനാക്കാം : ഗോവ ഗവര്‍ണ്ണര്‍

സാധാരണക്കാര്‍ക്കായി ചെയ്യുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പി. യു. തോമസിനെ പദ്മ പുരസ്കാരത്തിന് അര്‍ഹനാക്കാം : ഗോവ ഗവര്‍ണ്ണര്‍

Spread the love

സ്വന്തം ലേഖകൻ
കോട്ടയം: അശരണരുടെ ഈശ്വരന്‍ ആരെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ജീവകാരുണ്യ പ്രവര്‍ത്തകനായ പി.യു.തോമസെന്ന് ഗോവ ഗവര്‍ണ്ണര്‍ പി.എസ് ശ്രീധരന്‍ പിള്ള പറഞ്ഞു.അരനൂറ്റാണ്ടായി സാധാരണക്കാര്‍ക്കായി ചെയ്യുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ അദ്ദേഹത്തെ പദ്മപുരസ്കാരത്തിനായി ശുപാര്‍ശ ചെയ്യാവുന്നതാണ്.

ഓരോ മനുഷ്യജീവിതത്തെയും വാര്‍ത്തെടുക്കുന്നത് ഒാരോ നിയോഗമാണ്. പി.യു തോമസിന്റെ തീക്ഷ്ണമായ അനുഭവങ്ങളാണ് അദ്ദേഹത്തെ തന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകാന്‍ പ്രേരിപ്പിക്കുന്നത്. അശരണരെ സാന്ത്വനിപ്പിക്കാന്‍ ശ്രമിക്കുമ്ബോള്‍ ഉണ്ടായേക്കാവുന്ന തിക്തമായ അനുഭവങ്ങളെ പി.യു തോമസിനെപ്പോലെ അതിജീവിക്കാന്‍ കഴിയണം.

ഹൃദയത്തിന്റെ ഭാഷയില്‍ സംസാരിക്കാന്‍ കഴിയണം. ഇതെല്ലാം പ്രവൃത്തിപഥത്തില്‍ കൊണ്ടുവരുമ്ബോഴാണ് മറ്റുള്ളവരുടെ വിശ്വാസം ആര്‍ജിക്കാനും അവരെ സഹായിക്കുന്നതിനുള്ള കരുത്താകുന്നതെന്ന് ഗവര്‍ണ്ണര്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

നിത്യജീവിതത്തിന്റെ വെള്ളിനക്ഷത്രമാണ് പി.യു തോമസെന്ന് അദ്ധ്യക്ഷ പ്രസംഗം നടത്തിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ പറഞ്ഞു. സാധാരണ ഒരു പൊതുപ്രവര്‍ത്തനരംഗത്ത് നില്‍ക്കുന്ന വ്യക്തിക്ക് ഇത്തരം വലിയ രൂപത്തിലുള്ള കാരുണ്യ പ്രവര്‍ത്തനം ചെയ്യുകയെന്നത് പ്രയാസമാണ്. എന്നാല്‍, പി.യു തോമസ് അത് ഏറ്റവും ഭംഗിയായും കൃത്യതയോടും നിര്‍വഹിക്കുന്നു എന്നതാണ് പ്രധാനം. സമൂഹത്തിലെ അശരണരായവര്‍ക്കുവേണ്ടിയുള്ള നവജീവന്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.

തോമസ് ചാഴികാടന്‍

ബാല്യംകാലം മുതല്‍ ആരംഭിച്ചതാണ് കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള പി.യു തോമസിന്റെ ത്യാഗോജ്ജ്വലമായ പ്രവര്‍ത്തനങ്ങളെന്ന് മുഖ്യപ്രഭാഷണം നടത്തിയ തോമസ് ചാഴികാടന്‍ എം.പി പറഞ്ഞു. ജില്ലയില്‍ നിറഞ്ഞുനില്‍ക്കുന്ന നവജീവന്‍ ട്രസ്റ്റിന്റെ കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് ആറു പതിറ്റാണ്ടായി. നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും അതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒന്നാണ് കേരളകൗമുദിയുടെ ഈ പുസ്തകപ്രകാശനമെന്ന് അദ്ദേഹം പറഞ്ഞു