പത്തനംതിട്ട, കൊല്ലം ജില്ലാ അതിർത്തികളിൽ ചാരായം തപ്പിയിറങ്ങിയ വനപാലകർക്ക് കിട്ടിയത് സ്ഫോടകവസ്തുക്കൾ ;ഡിറ്റോണറ്റേറും ജലാറ്റിൻ സ്റ്റിക്കും കിട്ടിയതോടെ തീവ്രവാദ സംഘടനകളുടെ സാന്നിദ്ധ്യം ഉറപ്പിച്ച് പോലീസ്;
സ്വന്തം ലേഖകൻ
പത്തനാപുരം: പത്തനംതിട്ട,കൊല്ലം ജില്ലകളുടെ അതിര്‍ത്തിയായ പത്തനാപുരം പാടത്തെ വനമേഖലയില്‍ ചാരായം വാറ്റുകാരെ തെരഞ്ഞുപോയ വനപാലകരാണ് സംശയാസ്പദമായ സാഹചര്യത്തില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്.
കൊല്ലം ജില്ലയിലെ പത്തനാപുരം സ്റ്റേഷന്‍ അതിര്‍ത്തിയിലെ 10 ഏക്കര്‍ വരുന്ന വനംവകുപ്പിന്റെ കശുവണ്ടിമാവിന്‍ തോട്ടത്തില്‍ നിന്ന് എട്ടു ബാറ്ററി, രണ്ടു കേപ്പ്, രണ്ട് ജലാറ്റിന്‍ സ്റ്റിക്ക്, രണ്ടു വയര്‍ എന്നിവയാണ് കണ്ടെടുത്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ പ്രദേശം നേരത്തേ തന്നെ തമിഴ്‌നാട് പൊലീസിന്റെയും ഇന്റലിജന്‍സിന്റെയും നിരീക്ഷണത്തിലുള്ളതാണ്.
പോപ്പുലര്‍ ഫ്രണ്ടിന്റെ ഒരു ക്യാമ്പ് ഇവിടെ നടന്നുവെന്ന സംശയത്തിലായിരുന്നു അന്വേഷണം.
കടുവാമൂല എന്ന സ്ഥലത്ത് നിന്നും ഉള്ളിലേക്ക് കയറിയാണ് കശുമാവിന്‍ തോട്ടം സ്ഥിതി ചെയ്യുന്നത്. പെട്ടെന്ന് ആരുടെയും ശ്രദ്ധയില്‍പ്പെടാത്തതും എത്തിച്ചേരാന്‍ പ്രയാസമുള്ളതുമായ സ്ഥലമാണ്. ഇവിടെ നേരത്തേ തീവ്രവാദ സംഘടനകള്‍ പരിശീലനം നടത്തിയിരുന്നുവെന്ന് തമിഴ്‌നാട് ഇന്റലിജന്‍സിന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് പരിശോധന നടത്തിയിരുന്നത്.
അന്നു മുതല്‍ തമിഴ്‌നാട് പൊലീസും ഇന്റലിജന്‍സും പ്രദേശം നിരീക്ഷിച്ചു വരികയാണ്. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം വാറ്റു ചാരായം നിര്‍മ്മിക്കുന്നുവെന്ന സംശയത്തെ തുടര്‍ന്നാണ് വനപാലകര്‍ പരിശോധന നടത്തിയത്.
ഈ മേഖലയില്‍ ധാരാളം പാറമടകള്‍ ഉള്ളതിനാല്‍ ആ രീതിയിലും പരിശോധന നടക്കുന്നുണ്ട്.