പ്രതികളുടെ വൈദ്യ പരിശോധന; ആരോഗ്യവകുപ്പ് ഡയറക്ടറുടെ മരമണ്ടൻ ഉത്തരവ് മരവിപ്പിച്ചു; ഉത്തരവിൽ പറഞ്ഞ പരിശോധനകൾ നടത്താൻ പോലീസുകാർ പ്രതിയേയും കൊണ്ട് സഞ്ചരിക്കേണ്ടിയിരുന്നത് നൂറിലധികം കിലോമീറ്ററുകൾ..

പ്രതികളുടെ വൈദ്യ പരിശോധന; ആരോഗ്യവകുപ്പ് ഡയറക്ടറുടെ മരമണ്ടൻ ഉത്തരവ് മരവിപ്പിച്ചു; ഉത്തരവിൽ പറഞ്ഞ പരിശോധനകൾ നടത്താൻ പോലീസുകാർ പ്രതിയേയും കൊണ്ട് സഞ്ചരിക്കേണ്ടിയിരുന്നത് നൂറിലധികം കിലോമീറ്ററുകൾ..

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കസ്റ്റഡിയിലുള്ള പ്രതികളുടെ ആന്തരികാവയവങ്ങളുടെ വൈദ്യപരിശോധന സംബന്ധിച്ച്‌ ആരോഗ്യ ഡയറക്ടര്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ മരവിപ്പിച്ചു. പൊലീസ്-ജയില്‍ വകുപ്പുകളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് തീരുമാനം.

പ്രതികളുടെ ആന്തരിക അവയവങ്ങള്‍ ഉള്‍പ്പെടെ വിശദമായ പരിശോധന നടത്തി പരിക്കുകള്‍ ഇല്ലെന്ന് ഉറപ്പാക്കണമെന്നായിരുന്നു ആരോഗ്യ ഡയറക്ടര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നത്. ഇത് അപ്രയോഗിക നിര്‍ദ്ദേശമാണെന്ന് പൊലീസ് നിലപാടെടുക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പനി വന്നാൽ പാരസെറ്റാമോൾ ഗുളിക പോലും നല്കാനില്ലാത്ത സർക്കാർ ആശുപത്രികളിലാണ് കിഡ്നിയടക്കമുള്ള ആന്തരിക അവയവങ്ങളുടെ പരിശോധന നടത്തേണ്ടത്.

പല ഉൾനാടൻ മേഖലകളിലും ഇത്തരം പരിശോധനകൾ നടത്താൻ നൂറിലധികം കിലോമീറ്റർ യാത്ര ചെയ്യേണ്ടിയും വരും. പ്രതിയെ അറസ്റ്റ് ചെയ്താൽ 24 മണിക്കൂറിനകം കോടതിയിൽ ഹാജരാക്കണമെന്ന് ചട്ടമുള്ളപ്പോഴാണ് ഈ അപ്രായോഗികമായ സർക്കുലർ പുറപ്പെടുവിച്ചത്

ആരോഗ്യവകുപ്പ് ഡയറക്ടറുടെ സര്‍ക്കുലര്‍ നടപ്പാക്കുന്നതില്‍ അസൗകര്യം അറിയിച്ച്‌ ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് നേരത്തെ രംഗത്തെത്തിയിരുന്നു.

ഇക്കാര്യം വ്യക്തമാക്കി അദ്ദേഹം ആഭ്യന്തര വകുപ്പിന് കത്ത് നല്‍കുകയും ചെയ്തിരുന്നു. പല സര്‍ക്കാര്‍ ആശുപത്രികളിലും പരിശോധനയ്ക്ക് സൗകര്യം ഇല്ലെന്നാണ് കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.

വൃക്ക പരിശോധന, അള്‍ട്രാസൗണ്ട് സ്‌കാന്‍ അടക്കം അഞ്ച് പരിശോധന കസ്റ്റഡിയിലുള്ള പ്രതികള്‍ക്ക് നടത്തണമെന്നായിരുന്നു സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നത്.

തടവുകാരുടെ ജയില്‍ പ്രവേശനം സംബന്ധിച്ച ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ടിലിലെ നിര്‍ദ്ദേശം കണക്കിലെടുത്തായിരുന്നു ആരോഗ്യവകുപ്പിന്റെ ഉത്തരവ്.