ഇന്ത്യയ്‌ക്കെതിരെ വിദ്വേഷപ്രചാരണത്തിന് ഫെയ്‌സ്ബുക്കിനെ ഉപയോഗിക്കാൻ പാക്കിസ്ഥാൻ സൈന്യത്തിന്റെ നീക്കം: തന്ത്രം പൊളിച്ച് ഫെയ്‌സ്ബുക്ക്

ഇന്ത്യയ്‌ക്കെതിരെ വിദ്വേഷപ്രചാരണത്തിന് ഫെയ്‌സ്ബുക്കിനെ ഉപയോഗിക്കാൻ പാക്കിസ്ഥാൻ സൈന്യത്തിന്റെ നീക്കം: തന്ത്രം പൊളിച്ച് ഫെയ്‌സ്ബുക്ക്

തേർഡ് ഐ ബ്യൂറോ

ന്യൂഡൽഹി: ഏതൊക്കെ വിധത്തിൽ ഇന്ത്യയെ ആക്രമിക്കാൻ സാധിക്കൂമോ ആ രീതിയിൽ തന്നെ ഇന്ത്യയെ ആക്രമിക്കാൻ ശ്രമിക്കുകയാണ് പാക്കിസ്ഥാൻ. ആ ആക്രമണത്തിന്റെ പുതിയ വേർഷനാണ് ഇപ്പോൾ പാക്കിസ്ഥാൻ നടത്തുന്നത്. സൈബർ മേഖലയിലൂടെയാണ് ഇന്ത്യയെ ഇപ്പോൾ പാക്കിസ്ഥാൻ ആക്രമിക്കാൻ ശ്രമം നടത്തിയത്.

പാക് സൈന്യം നിയോഗിച്ച പി ആർ. കമ്ബനിയാണ് വിദ്വേഷ പ്രചാരണത്തിന് പിന്നിൽ പ്രവർത്തിച്ചത്. ദേശീയ മാദ്ധ്യമമാണ് ഈ വാർത്ത പുറത്തുവിട്ടത്..

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാകിസ്ഥാൻ ആസ്ഥാനമായ പി. ആർ കമ്പനി ആൽഫാപ്രോയുമായി ബന്ധപ്പെട്ട പേജുകളിൽ രാജ്യാന്തര വാർത്താ ഏജൻസികളുടേതെന്ന തരത്തിൽ നിരവധി ഇന്ത്യാവിരുദ്ധ പോസ്റ്റുകൾ വന്നതായി റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയുടെ കൊവിഡ് പ്രതിരോധം, മുസ്ലീം വിഭാ?ഗത്തിനോടുള്ള പെരുമാറ്റം, കാശ്മീർ വിഷയം എന്നിവയാണു പോസ്റ്റുകളിലുണ്ടായിരുന്നത്. പാകിസ്ഥാൻ സൈന്യം തങ്ങളുടെ ക്ലയന്റുകളിലൊന്നായി ആൽഫപ്രോയുടെ വെബ്സൈറ്റ് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇത്തരം പോസ്റ്റുകൾ സംഘടിതമായ വ്യാജ ആക്രമണമാണെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാാണ് ഫേസ്ബുക്ക് ഇടപെടൽ. സോഷ്യൽ മീഡിയയുടെ കമ്യൂണിറ്റി ഗൈഡ്ലൈനുകൾ ലംഘിച്ചതിനാണ് നടപടി.

പാകിസ്ഥാനിൽ ക്രിയേറ്റ് ചെയ്ത, പ്രധാനമായും ആ രാജ്യത്തെ പ്രേക്ഷകരെ ലക്ഷ്യമിട്ടുള്ള 40 ഫേസ്ബുക്ക് അക്കൗണ്ടുകൾ, 25 പേജുകൾ, ആറ് ഗ്രൂപ്പുകൾ, 28 ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ എന്നിവ നീക്കം ചെയ്തു. ആഗോളതലത്തിൽ ഇംഗ്ലീഷ്, അറബിക് ഭാഷകളിലും പോസ്റ്റുകളുണ്ട്. 2019 ഏപ്രിലിൽ നീക്കിയ നെറ്റ്വർക്കിലേക്കു ചില ലിങ്കുകൾ പോകുന്നെന്ന സംശയത്തെ തുടർന്നുള്ള ആഭ്യന്തര അന്വേഷണത്തിന്റെ ഭാഗമായാണ് ഇതു കണ്ടെത്തിയത്. ആൽഫപ്രോയുമായി ബന്ധപ്പെട്ട വ്യക്തികൾക്കാണ് ഇതിൽ പങ്കാളിത്തമെന്നും തിരിച്ചറിഞ്ഞു-

ഇസ്‌ലാമബാദ് ആസ്ഥാനമായ ഡിജിറ്റൽ മീഡിയ സ്ഥാപനമാണ് ആൽഫപ്രോ. ലഹോറിലും പാകിസ്ഥാനിലുടനീളവും സാന്നിധ്യമുണ്ട്. കോർപറേറ്റ് മേഖലയിലെ ആവശ്യക്കാർക്കും വികസന പദ്ധതികൾക്കുമായി വെബ്‌സൈറ്റ്, പത്രങ്ങൾ, മാഗസിനുകൾ എന്നിവയ്ക്കായി വീഡിയോ, ഓഡിയോ, ടെക്സ്റ്റ് എന്നീ ഉള്ളടക്കങ്ങൾ നിർമിക്കുകയും പ്രചാരണം നടത്തുകയും ചെയ്യുന്നു. പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചൈനീസ് കമ്ബനികളും ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസ്, പാകിസ്ഥാൻ സൈന്യം, സിറ്റി ഡിസ്ട്രിക്റ്റ് ഗവൺമെന്റ് തുടങ്ങിയവയും കമ്ബനിയുടെ സേവനം ഉപയോഗിക്കുന്നുണ്ട്.