ഷൂട്ടിങ്ങിനിടെ കാലിന്റെ ലിഗമെന്റിന് പരിക്ക് ; പൃഥ്വിരാജിന്റെ കീഹോൾ ശസ്ത്രക്രിയ പൂർത്തിയായി; ആരോഗ്യനില തൃപ്തികരം ; രണ്ടുമാസത്തെ വിശ്രമം നിർദ്ദേശിച്ച് ഡോക്ടർമാർ

ഷൂട്ടിങ്ങിനിടെ കാലിന്റെ ലിഗമെന്റിന് പരിക്ക് ; പൃഥ്വിരാജിന്റെ കീഹോൾ ശസ്ത്രക്രിയ പൂർത്തിയായി; ആരോഗ്യനില തൃപ്തികരം ; രണ്ടുമാസത്തെ വിശ്രമം നിർദ്ദേശിച്ച് ഡോക്ടർമാർ

സ്വന്തം ലേഖകൻ

കൊച്ചി : ഷൂട്ടിങ്ങിനിടെ കാലിനു പരുക്കേറ്റ നടന്‍ പൃഥ്വിരാജിന്റെ ആരോഗ്യനില തൃപ്തികരം. കീഹോൾ ശസ്ത്രക്രിയ പൂര്‍ത്തിയായതോടെ പൃഥ്വിരാജിന് രണ്ടുമാസത്തെ വിശ്രമം നിർദ്ദേശിച്ച് ഡോക്ടർമാർ. കാലിന്റെ ലിഗമെന്റിനു പരുക്കേറ്റ പൃഥ്വിരാജിന് ഇന്നലെ രാവിലെയാണ് കീഹോൾ ശസ്ത്രക്രിയ നടത്തിയത്.

ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന ‘വിലായത്ത് ബുദ്ധ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ മറയൂരിൽവച്ചാണ് പൃഥ്വിരാജിന് പരുക്കേറ്റത്. ബസിലെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടയിൽ ചാടിയിറങ്ങുന്നതിനിടെയാണു കാലിന്റെ ലിഗമെന്റിനു പരുക്കേൽക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജൂലൈ രണ്ടിന് എമ്പുരാന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് അമേരിക്കയിലേക്ക് പോകാനുള്ള തയാറെടുപ്പിലായിരുന്നു പൃഥ്വി. സെപ്റ്റംബറിൽ ഷൂട്ടിങ് തുടങ്ങേണ്ട ചിത്രം തൽക്കാലം നീട്ടിവച്ചു. ‘വിലായത്ത് ബുദ്ധ’, ‘ഗുരുവായൂരമ്പല നടയിൽ’ എന്നീ ചിത്രങ്ങളിലാണ് പൃഥ്വി അഭിനയിച്ചുകൊണ്ടിരുന്നത്. ഇതിനു പുറമെ പൃഥ്വിരാജുമായി ബന്ധപ്പെട്ട പല സിനിമകളുടെയും പ്രി പ്രൊഡക്‌ഷൻ ജോലികളും നിലവിലെ സാഹചര്യത്തില്‍ നീട്ടിവയ്ക്കേണ്ടിവരും.

ജി. ആർ ഇന്ദുഗോപന്റെ പ്രശസ്ത നോവലായ വിലായത്ത് ബുദ്ധ അതേ പേരിൽ തന്നെയാണ് സിനിമയാക്കുന്നത്. പ്രിയംവദ കൃഷ്ണയാണ് ചിത്രത്തിൽ നായിക. ചന്ദന മോഷ്ട്ടാവായ ഡബിൾ മോഹൻ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്. ജി.ആർ. ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ് വിലായത് ബുദ്ധയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അയ്യപ്പനും കോശിയും എന്ന ചിത്രത്തിന് ശേഷം സച്ചി സംവിധാനം ചെയ്യാനിരുന്ന ഈ സിനിമ അദ്ദേഹത്തിന്റെ അകാല വിയോഗത്തെ തുടർന്ന് സച്ചിയുടെ ശിഷ്യനും ലൂസിഫറില്‍ സഹസംവിധായകനുമായിരുന്ന ജയന്‍ നമ്പ്യാർ സംവിധാനം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

Tags :