ഷൂട്ടിങ്ങിനിടെ കാലിന്റെ ലിഗമെന്റിന് പരിക്ക് ; പൃഥ്വിരാജിന്റെ കീഹോൾ ശസ്ത്രക്രിയ പൂർത്തിയായി; ആരോഗ്യനില തൃപ്തികരം ; രണ്ടുമാസത്തെ വിശ്രമം നിർദ്ദേശിച്ച് ഡോക്ടർമാർ

സ്വന്തം ലേഖകൻ കൊച്ചി : ഷൂട്ടിങ്ങിനിടെ കാലിനു പരുക്കേറ്റ നടന്‍ പൃഥ്വിരാജിന്റെ ആരോഗ്യനില തൃപ്തികരം. കീഹോൾ ശസ്ത്രക്രിയ പൂര്‍ത്തിയായതോടെ പൃഥ്വിരാജിന് രണ്ടുമാസത്തെ വിശ്രമം നിർദ്ദേശിച്ച് ഡോക്ടർമാർ. കാലിന്റെ ലിഗമെന്റിനു പരുക്കേറ്റ പൃഥ്വിരാജിന് ഇന്നലെ രാവിലെയാണ് കീഹോൾ ശസ്ത്രക്രിയ നടത്തിയത്. ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന ‘വിലായത്ത് ബുദ്ധ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ മറയൂരിൽവച്ചാണ് പൃഥ്വിരാജിന് പരുക്കേറ്റത്. ബസിലെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടയിൽ ചാടിയിറങ്ങുന്നതിനിടെയാണു കാലിന്റെ ലിഗമെന്റിനു പരുക്കേൽക്കുകയായിരുന്നു. ജൂലൈ രണ്ടിന് എമ്പുരാന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് അമേരിക്കയിലേക്ക് പോകാനുള്ള തയാറെടുപ്പിലായിരുന്നു പൃഥ്വി. സെപ്റ്റംബറിൽ ഷൂട്ടിങ് തുടങ്ങേണ്ട ചിത്രം […]

പൃഥ്വിരാജിനെതിരായ തുടര്‍നടപടികള്‍ക്ക് ഹൈക്കോടതി സ്റ്റേ, നടപടി കാന്താര സിനിമയിലെ ‘വരാഹരൂപം’ ഗാനവുമായി ബന്ധപ്പെട്ടുള്ള തൈക്കൂടം ബ്രിഡ്ജിൻ്റെ പരാതിയിൽ

സ്വന്തം ലേഖകൻ കൊച്ചി : വൻ ഹിറ്റായ കന്നട ചിത്രം കാന്താര സിനിമയിലെ വരാഹരൂപം ഗാനവുമായി ബന്ധപ്പെട്ട് എതിര്‍‍കക്ഷിയായ നടന്‍ പൃഥ്വിരാജിനെതിരായ തുടര്‍ നടപടികള്‍ക്ക് ഹൈക്കോടതി സ്റ്റേ. പൃഥ്വിരാജ് സുകുമാരന്‍ ഉള്‍പ്പെട്ട കമ്പനിക്കായിരുന്നു കാന്താരാ സിനിമയുടെ കേരളത്തിലെ വിതരണാവകാശം. ഇതാണ് പൃഥ്വിരാജിനെതിരായ നിയമ നടപടികള്‍ക്ക് കാരണം. തങ്ങളുടെ സംഗീതം മോഷ്ടിച്ചാണ് ചിത്രത്തില്‍ ഗാനമൊരുക്കിയതെന്നാരോപിച്ച്‌ പ്രശസ്ത മ്യൂസിക് ബാന്‍ഡായ തൈക്കൂടം ബ്രിഡ്ജാണ് നിയമനടപടി തുടങ്ങിയിരുന്നത്.അനുവാദമില്ലാതെയാണ് തങ്ങള്‍ ചിട്ടപ്പെടുത്തിയ സംഗീതം സിനിമയ്ക്കായി ഉപയോഗിച്ചതെന്നാണ് തൈക്കൂടം ബ്രിഡ്ജിന്‍റെ ആരോപണം. കപ്പ ടിവിക്ക് വേണ്ടി നവരസം എന്ന ആല്‍ബത്തില്‍ നിന്നുളള […]

കുഞ്ഞായിരിക്കുമ്പോൾ ഞാൻ എഴുതിയിരുന്ന വാക്കുകളെക്കാൾ മനോഹരമാണ് അഞ്ചുവയസുള്ള അല്ലിയുടെ ഭാഷ : മകളുടെ എഴുത്തിനെ വർണ്ണിച്ച് പൃഥ്വി

സ്വന്തം ലേഖകൻ കൊച്ചി: ലോകപിതൃദിനത്തിൽ അല്ലി ഡാഡയ്ക്ക് എഴുതിയ കത്ത് പങ്കുവെച്ച് പൃഥ്വിരാജ്. പ്രിയ സുഹൃത്ത് സച്ചിയുടെ മരണത്തിൽ വിഷമിച്ചിരിക്കുന്ന അച്ഛന്റെ ദു:ഖം മാറ്റി ഉന്മേഷഭരിതനാക്കാനാക്കാനുള്ളതാണ് അല്ലിയുടെ കത്ത്. താൻ കുഞ്ഞായിരിക്കുമ്പോൾ എഴുതിയിരുന്ന വാക്കുകളേക്കാൾ മനോഹരമാണ് അവളുടെ വാക്കുകൾ എന്നാണ് പൃഥ്വി പറയുന്നത്. അല്ലി പൃഥ്വിക്കെഴുതിയ കത്തിന്റെ ഉള്ളടക്കം ‘ഹാപ്പി ഫാദേഴ്‌സ് ഡേ. പ്രിയപ്പെട്ട ഡാഡ, ഇന്ന് ഡാഡയ്ക്ക് നല്ലൊരു ദിവസമാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഈ ദിവസമാണ് ഡാഡയ്ക്ക്ഏറ്റവും പ്രിയപ്പെട്ടതെന്ന് എനിക്കറിയാം. നല്ല ദിവസമായിരിക്കട്ടെ.’ പ്രിയസുഹൃത്തും തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയുടെ നിര്യാണത്തിൽ അതീവ ദു:ഖിതനായിരുന്നു […]

ലംബോര്‍ഗിനി എവിടെ അമ്മേ..? അലമാരിയില്‍ വച്ച് പൂട്ടിയേക്കുവാ മോനേ : ആരാധകന് കിടിലന്‍ മറുപടിയുമായി മല്ലികാ സുകുമാരന്‍

സ്വന്തം ലേഖകന്‍ കൊച്ചി : ഇടയ്ക്കിടയ്ക്ക് വാര്‍ത്തകളില്‍ ഇടം നേടുന്ന താര കുടുംബമാണ് പൃഥ്വിരാജിന്റേത്. പൃഥ്വിരാജിനും ഇന്ദ്രജിത്തിനുമൊപ്പം പൂര്‍ണ്ണിമയും സുപ്രിയയും മല്ലികാ സുകുമാരനുമൊക്കെ സ്ഥിരമായി വാര്‍ത്തകളില്‍ എത്താറുണ്ട്. സിനിമയിലും ജീവിതത്തിലും ബോള്‍ഡായിട്ടുള്ള മല്ലിക സോഷ്യല്‍ മീഡിയയിലും സജീവമാണ്. പ്രളയകാലത്ത് ഉള്‍പ്പെടെ പലപ്പോഴും മല്ലികയുടെ പ്രസ്താവനകളും ട്രോളുകള്‍ക്ക് വഴിമാറാറുണ്ട്. ചിലപ്പോഴൊക്കെ സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ട്രോളുകള്‍ക്ക് അതേ നാണയത്തില്‍ തന്നെ മല്ലിക മറുപടിയും നല്‍കാറുണ്ട്. ഇപ്പോഴിതാ മല്ലികാ സുകുമാരന്‍ വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്. കഴിഞ്ഞ ദിവസം ലോക് ഡൗണ്‍ സമയത്തെ വിശേഷങ്ങള്‍ പങ്കുവെച്ചാണ് താരം എത്തിയത്. […]

അനശ്ചിതത്വം നീങ്ങി..! ആടുജീവിതത്തിന്റെ ചിത്രീകരണം പുനരാരംഭിച്ചതായി റിപ്പോർട്ടുകൾ

സ്വന്തം ലേഖകൻ കൊച്ചി : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജോർദ്ദാനിൽ കർഫ്യൂ ഇളവുകൾ പ്രഖ്യാപിച്ചതോടെ നിർത്തിവെച്ച ആടുജീവിതത്തിന്റെ ചിത്രീകരണം പുനരാരംഭിച്ചതായി റിപ്പോർട്ടുകൾ. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ആടുജീവിതം. ചിത്രീകരണവുമായി ബന്ധപ്പെട്ട് ജോർദാനിൽ പോയ പൃഥ്വിരാജും ടീമും കോവിഡ് 19നെ തുടർന്ന് അവിടെ കുടുങ്ങിപ്പോയിരുന്നു. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ഡൗൺ അനിശ്ചിതത്വത്തിലായ ആടുജീവിതത്തിന്റെ ഷൂട്ടിംഗും നിർത്തിവെച്ചിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ ചിത്രീകരണം ജോർദാനിൽ പുനഃരാരംഭിച്ചതായാണ് റിപ്പോർട്ടുകൾ. രാജ്യത്ത് കർഫ്യൂ ഇളവുകൾ […]

വളരെ സങ്കടകരമാണ് അവരുടെ അവസ്ഥ, രണ്ട് ദിവസം കൂടുമ്പോൾ പൃഥ്വിയെ വിളിക്കാറുണ്ട് : ദുൽഖർ സൽമാൻ

സ്വന്തം ലേഖകൻ കൊച്ചി : ലോകത്തെ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിവിധ രാജ്യങ്ങളിൽ ലോക് ഡൗൺ പ്രഖ്യാപിച്ചിരുന്നു. ഇതോടെ ആടുജീവിതത്തിന്റെ ഷൂട്ടിങ്ങിനായി പോയ പൃഥ്വിരാജും ബ്ലെസിയും അടക്കമുള്ള സിനിമാ സംഘം ജോർദാനിൽ കുടുങ്ങിയിരുന്നു. ഇത് വലിയ വാർത്തകൾ ആവുകയും ചെയ്തിരുന്നു. പൃഥ്വിരാജും ദുൽഖർ സൽമാനും സിനിമയിൽ മാത്രമല്ല ജീവിതത്തിലും അടുത്ത സുഹൃത്തുക്കളാണ്. പൃഥ്വിരാജ് നാട്ടിലെത്താത്തതിൽ വലിയ സങ്കടമാണ് ദുൽഖറിനുള്ളത്. സോഷ്യൽ മീഡിയയിലെ കുറിപ്പുകളിലെല്ലാം അദ്ദേഹം ഇതേക്കുറിച്ച് പറയാറുമുണ്ട്. ആടുജീവിതത്തിനായി പോവുകയാണ് താനെന്നറിയിച്ച പൃഥ്വിക്ക് ആശംസ അറിയിച്ചായിരുന്നു നേരത്തെ ദുൽഖർ എത്തിയത്. മുൻപില്ലാത്ത […]

പൃഥ്വിരാജും ബ്ലെസ്സിയും ഉൾപ്പെടെയുള്ള സിനിമാസംഘം ജോർദാനിൽ മരുഭൂമിയിൽ കുടുങ്ങി : സഹായമഭ്യർത്ഥിച്ച് സിനിമാലോകം

സ്വന്തം ലേഖകൻ ന്യൂഡൽഹി : കൊറോണ രോഗഭീതിയുടെ പശ്ചാത്തലത്തിൽ ആഗോളതലത്തിൽ വിവിധയിടങ്ങളിൽ ലോക്ക്ഡൗണുകൾ നിലവിലുള്ളതിനാൽ സിനിമാ ചിത്രീകരണത്തിനായി ജോർദാനിലേക്ക് പോയ പൃഥ്വിരാജും ബ്ലെസ്സിയും ഉൾപ്പെടെയുള്ള സിനിമാ സംഘം മരുഭൂമിയിൽ കുടുങ്ങി. ആടുജീവിതം സിനിമയുടെ ചിത്രീകരണത്തിനായി ജോർദാനിലേക്ക് പോയവരാണിവർ. ജോർദാനിലെ വദിറം എന്ന ഇടത്ത് മരുഭൂമിയിലാണ് ഇവർ കുടുങ്ങിയത്. 58 അംഗ സിനിമാ സംഘം മരുഭൂമിയിൽ കാമ്പ് ചെയ്യുകയായിരുന്നു. ഒരു മാസം മുൻപാണ് ജോർദാനിൽ ആടുജീവിതത്തിന്റെ ചിത്രീകരണം തുടങ്ങിയത്. സിനിമയുടെ ലൈൻ പ്രൊഡ്യൂസർമാരും ഇവരോട് ചിത്രീകരണം തുടരാനാകില്ലെന്ന് വ്യക്തമാക്കി. ജോർദാനിൽ കർഫ്യൂ പ്രഖ്യാപിച്ച നിലയാണ്. ഇവരോട് […]

കൊറോണക്കാലത്തും ചിത്രീകരണം നടക്കുന്ന ഏക മലയാള ചിത്രം ആടു ജീവിതം ; ജോർദ്ദാനിലെ ലോക്കേഷൻ സ്റ്റിൽസ് പുറത്ത്

സ്വന്തം ലേഖകൻ കൊച്ചി: പൃഥ്വിരാജിന്റെ സിനിമാ ജീവതത്തിലെ ഏറ്റവും മികച്ച ചിത്രമായി വിലയിരുത്തുന്ന ആടുജീവിതത്തിലെ ലൊക്കേഷൻ സ്റ്റിൽസ് പുറത്ത്. ബ്ലെസ്സിയുടെ സംവിധാനത്തിൽ പൃഥ്വിരാജ് നായകനാകുന്ന ചിത്രമാണ് ആടുജീവിതം. സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ജോർദാനിലാണ് പൃഥ്വിരാജ്. കൊറോണ സാഹചര്യത്തിലും ചിത്രീകരണം നടന്നിരുന്ന മലയാള സിനിമ ആടുജീവിതം മാത്രമാണ്. അതേസമയം സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ജോർദാനിലുള്ള തങ്ങൾ സുരക്ഷിതരാണെന്ന് പൃഥ്വിരാജ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ നേരത്തെ അറിയിച്ചിരുന്നു. ജോർദാനിലെ വാദി റമ്മിലാണ് തങ്ങളിപ്പോൾ ഉള്ളതെന്നും ഷൂട്ട് തുടരുകയാണെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. സെറ്റിൽ എല്ലാവരും സുരക്ഷിതരാണെന്നും ഫെയ്‌സ്ബുക്കിലൂടെ താരം അറിയിച്ചിരുന്നു. […]

പെട്ടെന്ന് എന്നെ സ്റ്റേജിലേക്ക് വിളിച്ചപ്പോൾ ഞാൻ ഭയങ്കര ടെൻഷനിലായി, പക്ഷെ പൃഥ്വി എന്റെ കൈപിടിച്ച് എന്നെ സമാധാനിപ്പിച്ചു : സുപ്രിയയുടെ കുറിപ്പും ചിത്രവും സമൂഹ മാധ്യമങ്ങളിൽ വൈറൽ

സ്വന്തം ലേഖകൻ കൊച്ചി: പൃഥ്വിരാജിനെ നായകനാക്കി ബ്ലെസ്സി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ആടുജീവിതത്തിന്റെ ഷൂട്ടിംഗ് തിരക്കുകളുമായി പൃഥ്വിരാജ് ഇപ്പോൾ വിദേശത്താണ്. സിനിമാ തിരക്കുകളിൽ വിദേശത്ത് യാത്രയായ ഭർത്താവിനെ മിസ് ചെയ്യുന്നവെന്ന കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ സുപ്രിയ രംഗത്തെത്തിയിരിക്കുകയാണ്. കുറിപ്പിനൊപ്പം ഒരു ചിത്രവും സുപ്രിയ പങ്കുവെച്ചിട്ടുണ്ട്. വിവാഹ ശേഷമുള്ള ചിത്രമാണ് സുപ്രിയ പങ്കുവെച്ചിരിക്കുന്നത്. സുപ്രിയയുടെ കുറിപ്പും ചിത്രവും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.   ‘2011 ൽ ഞങ്ങളുടെ വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷമെടുത്ത ചിത്രമാണിത്. ദുബായിൽ നടന്നൊരു അവാർഡ് ഷോയിൽ നിന്നുളള ചിത്രമാണ്. […]

എന്നെയും ഭാര്യയേയും കഴിഞ്ഞാൽ അലംകൃത എറ്റവും കൂടുതൽ കണ്ടിട്ടുള്ള മുഖം ലിസ്റ്റന്റെയാണ് : വികാരഭരിതനായി പൃഥ്വിരാജ്

സ്വന്തം ലേഖകൻ കൊച്ചി : വീട്ടിൽ എന്നെയും ഭാര്യയേയും കഴിഞ്ഞാൽ മോൾ ഏറ്റവും കൂടുതൽ കണ്ടിട്ടുള്ള മുഖം ലിസ്റ്റിന്റെയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ മകളുടെ മാമോദീസ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്. ഒരു കുടുംബാംഗത്തെപ്പോലെയായാണ് താൻ ഈ ചടങ്ങിനേക്ക് എത്തിയത്. ലിസ്റ്റിന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ ഐശ്വര്യങ്ങൾ സമ്മാനിച്ചവരാണ് ഭാര്യയും മോനും. അത് കൂടാതെ മോളിലൂടെയും കൂടുതൽ ഐശ്വര്യം ലഭിക്കട്ടെ. ദൈവകൃപ കൊണ്ട് കുഞ്ഞിന് അമ്മയുടെ രൂപം ലഭിച്ചു. ഈ സുന്ദരിയെ അനുഗ്രഹിക്കാൻ ഇവിടെയെത്താൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമെന്നും താരം പറഞ്ഞിരുന്നു. ട്രാഫിക്കിലൂടെയായിരുന്നു ലിസ്റ്റിൻ സ്റ്റീഫനെന്ന […]