കെ റെയിൽ പദ്ധതി അട്ടിമറിക്കാൻ പണം വാങ്ങിയെന്ന പി വി അൻവറിന്‍റെ ആരോപണം: പ്രതിപക്ഷ നേതാവിനെതിരായ ഹർജി തള്ളി

കെ റെയിൽ പദ്ധതി അട്ടിമറിക്കാൻ പണം വാങ്ങിയെന്ന പി വി അൻവറിന്‍റെ ആരോപണം: പ്രതിപക്ഷ നേതാവിനെതിരായ ഹർജി തള്ളി

Spread the love

 

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായ ഹർജി തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളി.

സിൽവർ ലൈൻ പദ്ധതി അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയാണ് തള്ളിയത്.

പി വി അൻവർ നിയമസഭയിൽ ഉന്നയിച്ച ആരോപണത്തിന്റ അടിസ്ഥാനത്തിലായിരുന്നു ഹർജി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അൻവറിന്റെ ആരോപണത്തിൽ പൊതു പ്രവർത്തകൻ ഹാഫിസ് ആയിരുന്നു ഹർജി നൽകിയത്.

കെ റെയിൽ പദ്ധതി അട്ടിമറിക്കാൻ അയൽസംസ്ഥാനങ്ങളിൽ നിന്നും ഹവാലയിലൂടെ പണം വാങ്ങിയെന്ന പി വി അൻവറിന്‍റെ ആരോപണം അന്വേഷിക്കണമെന്നായിരുന്നു ഹർജിക്കാരന്‍റെ ആവശ്യം.