പൊലീസ് സഹകരണ സംഘം: പ്രേംജി കെ.നായർ പ്രസിഡന്റ്; എം.കെ പ്രസന്നൻ വൈസ് പ്രസിഡന്റ്

പൊലീസ് സഹകരണ സംഘം: പ്രേംജി കെ.നായർ പ്രസിഡന്റ്; എം.കെ പ്രസന്നൻ വൈസ് പ്രസിഡന്റ്

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലാ പോലീസ് സഹകരണ സംഘം പ്രസിഡണ്ടായി പ്രേംജി.കെ നായരും, വൈസ് പ്രസിഡണ്ടായി എം.കെ പ്രസന്നനേയും തെരഞ്ഞെടുത്തു. പ്രേംജി യുടെ സ്ഥാനാർത്ഥിത്വം റദ്ദ് ചെയ്യണമെന്ന് എതിർ പാനലിൽ പെട്ടവർ ഹൈക്കോടതിയെ സമീപിക്കുകയും സിംഗിൾ ബഞ്ച് പ്രേംജി യുടെ സ്ഥാനാർത്ഥിത്യം റദ്ദ് ചെയ്തിരുന്നു

എന്നാൽ ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഈ വിധി സ്റ്റേ ചെയ്യുകയും മത്സരിക്കാൻ അനുവദിക്കുകയും ചെയ്തു ജൂലായ് 30 ന് നടന്ന തെരഞ്ഞെടുപ്പിൽ പ്രേംജി ഉൾപെട്ട പാനൽ വൻ വിജയം നേടിയിരുന്നു, തുടർന്ന് ഹൈക്കോടതി ഡിവിഷൻ ബഞ്ച് പ്രേംജി യുടെ സ്ഥാനാർത്ഥിത്വം നിയമപ്രകാരമെന്ന് വിധിക്കുകയും, ഫലപ്രഖ്യാപനം നടത്താൻ ഉത്തരവിടുകയുമായിരുന്നു. തുടർന്നാണ് ഫലപ്രഖ്യാപനം നടത്തിയത്. ഇതിനു ശേഷം കഴിഞ്ഞ ദിവസം ചേർന്ന ഭരണ സമിതി ഇരുവരെയും തിരഞ്ഞെടുക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group