ശ്രീകൃഷ്ണ ജയന്തി: ജില്ലയിൽ 800 കേന്ദ്രങ്ങളിൽ ശോഭായാത്ര; 1800 കേന്ദ്രങ്ങളിൽ പതാക ഉയർത്തും

ശ്രീകൃഷ്ണ ജയന്തി: ജില്ലയിൽ 800 കേന്ദ്രങ്ങളിൽ ശോഭായാത്ര; 1800 കേന്ദ്രങ്ങളിൽ പതാക ഉയർത്തും

സ്വന്തം ലേഖകൻ

കോട്ടയം :ജില്ലാ സ്വാഗതസംഘത്തിന്റേയും ബാലഗോകുലം ജില്ലാസമിതിയുടേയും ആഭിമുഖ്യത്തിൽ ജില്ലയിൽ 800 കേന്ദ്രങ്ങളിൽ ശോഭായാത്ര സംഘടിപ്പിക്കുന്നു. ആഘോഷങ്ങൾക്കു തുടക്കം കുറിച്ചുകൊണ്ട് ആഗസ്റ്റ് 18 നു 1800 കേന്ദ്രങ്ങളിൽ പതാകദിനം നടത്തുന്നു. കോട്ടയം ഗാന്ധിസ്‌ക്വയറിൽ ബാലഗോകുലം സംസ്ഥാന പൊതുകാര്യദർശി കെ. എൻ. സജികുമാർ പതാക ഉയർത്തും. തിരുനക്കര ടെമ്പിൾ കോർണറിൽ സ്വാഗതസംഘം ചെയർമാൻ പ്രൊഫ: മാടവന ബാലകൃഷ്ണപിള്ള പതാക ഉയർത്തും. നദീവന്ദനം, വൃക്ഷപൂജ, പ്രകൃതി ബോധവത്ക്കരണ സെമിനാറുകൾ, ഗോപൂജ, സാംസ്‌ക്കാരിക സമ്മേളനങ്ങൾ എന്നിവ ആഘോഷപരിപാടികളുടെ ഭാഗമായി ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നടക്കുന്നു. ചിങ്ങം 1 ആഗസ്റ്റ് 17 ന് മലയാള അക്കത്തിന്റെ കലണ്ടർ പ്രകാശനവും വിതരണവും നടക്കും. ദുഃഖങ്ങളും ദുരിതങ്ങളും വിട്ടൊഴിയാൻ തെരെഞ്ഞെടുത്ത 200 കേന്ദ്രങ്ങളിൽ ഏകഭാരതി എന്ന പേരിൽ ആഗസ്റ്റ് 18 ന് ജ്ഞാനപ്പാന ആലാപനം നടക്കും. ജില്ലാ സ്വാഗതസംഘം നേതൃത്വം നൽകുന്ന 23-ാമത് വർണ്ണോത്സവം ചിത്രരചനാ മത്സവരവും കൃഷ്ണഗീതി ലളിതഗാനമത്സരവും നടക്കുന്നു. കോട്ടയം ശ്രീരംഗം ഓഡിറ്റോറിയത്തിൽ ആഗസ്റ്റ് 18 ന് നടക്കുന്ന ജില്ലാതലമത്സരങ്ങളുടെ
ഉത്ഘാടനം പ്രശസ്ത കാർട്ടൂണിസ്റ്റ് കെ. കെ. സുബാഷ് നിർവ്വഹിക്കും. ചിത്രരചനാ മത്സരം നേഴ്‌സറി, എൽ.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് എന്നീ 5 വിഭാഗങ്ങളിലും ലളിതഗാനം എൽ.പി, യു.പി, എച്ച്.എസ് എന്നീ വിഭാഗങ്ങളിലും നടക്കുന്നു. വിജയികൾക്ക് സ്വാഗതം സംഘം ഭാരവാഹികൾ സമ്മാനദാനം നൽകും. വൈകിട്ട് ശ്രീരംഗം ഓഡിറ്റോറിയത്തിൽ നടക്കുന്ന സാംസ്‌ക്കാരിക സമ്മേളനം പ്രശസ്ത ഗാനരചയിതാവ് ബീയാർ പ്രസാദ് ഉദ്ഘാടനം ചെയ്യും. ബാലഗോകുലം സംസ്ഥാന അദ്ധ്യക്ഷൻ ആർ.പ്രസന്നകുമാർ മുഖ്യപ്രഭാഷണം നടത്തും ബാലതാരം കുമാരി മീനാക്ഷി മുഖ്യ അതിഥിയായി പങ്കെടുക്കുന്നു. ആഗസ്റ്റ് 18 ന് രാവിലെ 10ന് ചങ്ങനാശ്ശേരി പെരുന്ന ശിവഗംഗ ഓഡിറ്റോറിയത്തിൽ നിറച്ചാർത്ത് ചിത്രരചനാമത്സരം നടക്കുന്നു. മത്സരങ്ങൾ ആർട്ടിസ്റ്റ് സുരേഷ് ഉദ്ഘാടനം ചെയ്യും. ആഗസ്റ്റ് 21 ന് ശിവഗംഗാ ഓഡിറ്റോറിയത്തിൽ നടക്കുന്ന സാംസ്‌ക്കാരിക സമ്മേളനം ചങ്ങനാശ്ശേരി മുനിസിപ്പൽ ചെയർമാൻ ലാലിച്ചൻ കുന്നിപ്പറമ്പിൽ ഉദ്ഘാടനം ചെയ്യും. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി കെ. പി. ഹരിദാസ് മുഖ്യപ്രഭാഷണം നടത്തും. പ്രശസ്ത ഗായിക സീതലക്ഷ്മിയെ ചടങ്ങിൽ ആദരിക്കുന്നു.
ആഗസ്റ്റ് 23 വെള്ളിയാഴ്ച കോട്ടയം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ വൈവിദ്ധ്യമാർന്ന ശോഭായാത്രകൾ നടക്കും. കോട്ടയം നഗരത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നും ആരംഭിക്കുന്ന ശോഭായാത്രകൾ സെൻട്രൽ ജംഗ്ഷനിൽ സംഗമിക്കുന്നു. സംഗമം കോട്ടയം സബ്കളക്ടർ ഈഷ പ്രിയ ഐ.എ.എസ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി ബൈജുലാൽ ജന്മാഷ്ടമി സന്ദേശം നൽകും. സ്വാഗതസംഘം ഭാരവാഹികളായ
പ്രൊഫ: മാടവന ബാലകൃഷ്ണപിള്ള, ശ്രീകുമാരവർമ്മ, രാജേഷ് നട്ടാശ്ശേരി, ജില്ലാകാര്യദർശി പ്രതീഷ് മോഹൻ, സംഘടനാ കാര്യദർശി മനുകൃഷ്ണ, മേഖലാ സെക്രട്ടറി പി.സി.ഗിരീഷ്‌കുമാർ എന്നിവർ സംഗമശോഭായത്രയ്ക്ക് നേതൃത്വം നൽകും. നഗരസഭയുടെ സ്വീകരണം ചെയർപേഴ്‌സൺ ഡോ. പി. ആർ. സോന നിർവ്വഹിക്കും. ശോഭായാത്ര സമാപനം നടക്കുന്ന തിരുനക്കര മഹാദേവക്ഷേത്രത്തിൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തുന്നു. ചങ്ങനാശ്ശേരി ടൗണിലെ ശോഭായാത്ര സംഗമം പ്രൊഫ: മാധവൻപിള്ള ഉദ്ഘാടനം ചെയ്യും. ജില്ലാ ആദ്ധ്യക്ഷൻ എൻ.മനു സന്ദേശം നൽകും. പനച്ചിക്കാട് പഞ്ചായത്തിലെ ശോഭായാത്രയ്ക്ക് ജില്ലാ ഖജാൻജി ജി. ജയൻ നേതൃത്വം നൽകും.
പുതുപ്പള്ളി മഹാശോഭായാത്രയ്ക്ക് മേഖല ഖജാൻജി എം.ബി. ജയൻ നേതൃത്വം നൽകും. മണർകാട് പഞ്ചായത്തിലെ ആഘോഷങ്ങൾക്ക് മേഖല സമിതിയംഗം കെ.ജി. രഞ്ചിത്ത് നേതൃത്ത്വം നൽകും. കറുകച്ചാൽ നഗരത്തിലെ ആഘോഷങ്ങൾക്ക് ശ്രീകുമാർ, ആദർശ് എന്നിവർ നേതൃത്വം നൽകും. ഏറ്റുമാനൂർ നഗരത്തിലെ ആഘോഷങ്ങൾക്ക് ജില്ല അദ്ധ്യക്ഷൻ ബിനോയിലാൽ ജില്ല സഹകാര്യദർശി എം. എൻ. അനൂപ് എന്നിവർ നേതൃത്വം നൽകും. കടുത്തുരുത്തി മേഖലയിൽ ജില്ലാ ഉപാദ്ധ്യക്ഷൻ പി. കെ. സതീശൻ, രഘുനാഥൻ എന്നിവർ നേൃത്വം നൽകും. വൈക്കം നഗരത്തിലെ ശോഭായാത്രകൾക്ക് ആർ.എസ്.എസ്.ജില്ലാകാര്യവാഹ് സോമൻ നേതൃത്വം നൽകും. പാലനഗരത്തിൽ ശോഭായാത്രകൾക്ക് സ്വാഗതസംഘം ,ചെയർമാൻ അഡ്വ. രാജേഷ് പല്ലാട്ട്, ജില്ല അദ്ധ്യക്ഷൻ ബിജുകൊല്ലപ്പള്ളി എന്നിവർ നേതൃത്വം നൽകും. രാമപുരം പഞ്ചായത്തിലെ ശോഭായാത്രകൾക്ക് ജില്ലാ കാര്യദർശി ഹരിപ്രസാദ്, ഭഗിനിപ്രമുഖ ഗീതാബിജു എന്നിവർ നേതൃത്വം നൽകും. മുണ്ടക്കയം എരുമേലി ശോഭായാത്രകൾക്ക് ജില്ലാ സംഘടനാ കാര്യദർശി രാജേഷ്, ഭഗിനിപ്രമുഖ ശ്രീകല പ്രമോദ് എന്നിവർ നേതൃത്വം നൽകും. പൊൻകുന്നം മേഖലയിലെ ശോഭായാത്രകൾക്ക് സ്വാഗതസംഘം അദ്ധ്യക്ഷ ഗിന്നസ് ലത ആർ. പ്രസാദ് മേഖല സംഘടനാ കാര്യദർശി ബി. അജിത്കുമാർ, സംസ്ഥാന സമിതി അംഗം പ്രൊഫ: സി.എൻ. പുരുഷോത്തമൻ തുടങ്ങിയവർ നേതൃത്വം നൽകും.
പത്ര സമ്മേളനത്തിൽ സ്വാഗത സംഘം ചെയർമാൻ പ്രൊഫ: മാടവനബാലകൃഷ്ണപിള്ള, പ്രസിഡന്റ്രാജശ്രീകുമാരവർമ്മ, ജന. സെക്രട്ടറി രാജേഷ് നട്ടാശ്ശേരി, ബാലഗോകുലം സംസ്ഥാന ഉപാദ്ധ്യക്ഷൻ ഡോ. എൻ.ഉണ്ണികൃഷ്ണൻ,
മേഖലസെക്രട്ടറി പി.സി.ഗിരീഷ് കുമാർ എന്നിവർ പരിപാടികൾ വിശദീകരിച്ചു.