പ്രഫുൽപ്പട്ടേൽ ബയോ വെപ്പണെന്ന പരാമർശം: രാജ്യദ്രോഹക്കുറ്റം ചുമത്തിയ ഐഷ സുൽത്താന നൽകിയ മുൻകൂർ ജാമ്യഹർജി് ഹൈക്കോടതിയിൽ

പ്രഫുൽപ്പട്ടേൽ ബയോ വെപ്പണെന്ന പരാമർശം: രാജ്യദ്രോഹക്കുറ്റം ചുമത്തിയ ഐഷ സുൽത്താന നൽകിയ മുൻകൂർ ജാമ്യഹർജി് ഹൈക്കോടതിയിൽ

തേർഡ് ഐ ബ്യൂറോ

കൊച്ചി: ലക്ഷദ്വീപ് അഡമിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേൽ ബയോവെപ്പണാണെന്ന പരാമർശത്തിന്റെ പേരിൽ രാജ്യദ്രോഹക്കുറ്റം ചുമത്തിയ വിഷയത്തിൽ ഐഷ സുൽത്താന കൊച്ചിയിൽ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി.

തനിക്കെതിരെയുള്ള രാജ്യദ്രോഹക്കേസിൽ ലക്ഷദ്വീപിലെ ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താന നൽകിയ മുൻകൂർ ജാമ്യഹർജി വ്യാഴാഴ്ച വീണ്ടും ഹൈക്കോടതി പരിഗണിക്കും. ചാനൽ ചർച്ചയിൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിനെതിരെ നടത്തിയ പരാമർശത്തിന്റെ പേരിലാണ് ഐഷയ്ക്കെതിരെ കേസെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടെലിവിഷൻ ചർച്ചയിൽ താൻ പറഞ്ഞത് തെറ്റായി വ്യാഖ്യാനിച്ചുവെന്നും, കവരത്തിയിലെത്തിയാൽ അറസ്റ്റ് ചെയ്യപ്പെടാൻ സാദ്ധ്യതയുള്ളതിനാൽ മുൻകൂർ ജാമ്യം നൽകണമെന്നുമാണ് ഹർജിയിൽ പറയുന്നത്.

സംഭവത്തിൽ ഐഷ സുൽത്താന നേരത്തെ മാപ്പ് പറഞ്ഞിരുന്നു. ഐഷ സുൽത്താന ദ്വീപിലെ ജനങ്ങളെ കേന്ദ്ര സർക്കാറിനെതിരെ തിരിക്കാനാണ് ശ്രമിച്ചതെന്നും, അസ്വസ്ഥതകൾ സൃഷ്ടിച്ച് ക്രമസമാധാന പ്രശ്നം ഉണ്ടാക്കാൻ ശ്രമിച്ചത് ഗുരുതരമായ കുറ്റകൃത്യമാണെന്നും, മുൻകൂർ ജാമ്യം അനുവദിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്നുമാണ് പൊലീസിന്റെ വാദം.

പ്രഫുൽ പട്ടേലിനെ ‘ബയോവെപ്പൺ’ എന്ന് വിശേഷിപ്പിച്ചതിനെതിരെ ബി ജെ പി ലക്ഷദ്വീപ് അദ്ധ്യക്ഷൻ നൽകിയ പരാതിയിലാണ് ഐഷയ്‌ക്കെതിരെ കേസെടുത്തത്. ഇതിനിടെ, ലക്ഷദ്വീപ് ഭരണ പരിഷ്‌കാര നടപടികൾ ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി തള്ളി. ഭരണ പരിഷ്‌കാര നിർദ്ദേശങ്ങളുടെ കരട് മാത്രമാണ് ഇപ്പോഴുള്ളതെന്ന് കോടതി. കെ പി സി സി സെക്രട്ടറി നൗഷാദ് അലിയാണ് ഹർജി നൽകിയത്.