കോട്ടയം ജില്ലയിൽ നാളെ (12/ 06/2024) പൂഞ്ഞാർ, പുതുപ്പള്ളി, പാലാ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ (12/06/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ഗുഡ് എർത്ത് , മിൽമ , മൈക്രോ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ നാളെ (12.06.24) ഭാഗികമായി വൈദ്യുതി മുടങ്ങും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ (12-6-2024)H T ടച്ചിംഗ് വർക്ക് നടക്കുന്നതിനാൽ രാവിലെ 8.00 മണി മുതൽ വൈകിട്ട് 5.00 മണി വരെ വാഴേമിൽ ഐക്കരത്തോട്,PTMS, പെരുന്നിലം ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങുന്നതാണ്.
തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കരിക്കണ്ടം ട്രാൻസ്‌ഫോർമറിൽ നാളെ (12-06-2024) 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പുളിമൂട് പാപ്പാഞ്ചിറ, കേളൻകവല, പാപ്പാഞ്ചിറ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ നാളെ 12/06/2024 ന് രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ(12/6/24) രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ സെമിനാരി, സിങ്കോ ഗാർഡ്, കൈതമറ്റം ,എംആർ ട്രെയിനിങ് സെൻറർ, നവോദയ, രാഷ്ട്രദീപിക, കാഞ്ഞിരത്തുംമൂട്, പേര ചുവട്,ടെക്നിക്കൽ സ്കൂൾ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഭൂതക്കുഴി ,തീപ്പെട്ടി കമ്പനി എന്നിവിടങ്ങളിൽ നാളെ (12/06/24) രാവിലെ 9.00 മുതൽ 5.00 വരെയും ,ജനതാ നഗർ, ജനതാ റോഡ്, BPL ടവ്വർ റോഡ് എന്നിവിടങ്ങളിൽ 9.00 മുതൽ 12.00 വരെ വൈദ്യുതി മുടങ്ങും.
നാളെ 12-06-24(ബുധനാഴ്ച) ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കാർത്തിക, കാക്കാംതോട്, വാണി ഗ്രൗണ്ട് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങുന്നതാണ്.