അമ്മത്തൊട്ടിലിൽ നിലാവെത്തി ; പൂര്‍ണ്ണ ആരോഗ്യവതിയന്ന് ശിശുക്ഷേമ സമിതി ;601മത്തെ കുഞ്ഞിനെ ഏറ്റെടുത്ത് നഴ്‌സും ആയമാരും സുരക്ഷാ ജീവനക്കാരും
സ്വന്തം ലേഖകൻ
ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരത്തെ അമ്മത്തൊട്ടിലില്‍ നിന്ന് ഒരു പെണ്‍കുഞ്ഞിനെ ലഭിച്ചു. ഇന്ന് ഉച്ചയ്ക്ക് 2.50നാണ് കുഞ്ഞിനെ ലഭിച്ചത്. 10 ദിവസം പ്രായവും 2.8 കിലോഗ്രാം ഭാരവുമുള്ള പൂര്‍ണ്ണ ആരോഗ്യവതിയായ കുഞ്ഞിനെയാണ് ലഭിച്ചതെന്ന് ശിശുക്ഷേമ സമിതി അറിയിച്ചു. ജനന തീയതി കുഞ്ഞിന്റെ ഇടതു കൈയിലെ ടാഗില്‍ രേഖപ്പെടുത്തിയിരുന്നു. കുഞ്ഞിന് നിലാ എന്ന് സമിതി പേരിട്ടു.
ഇതോടെ തിരുവനന്തപുരം അമ്മത്തൊട്ടിലില്‍ ലഭിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം 601 ആയി. കുഞ്ഞിനെ ലഭിച്ചതായുള്ള ബീപ് സന്ദേശം എത്തിയതോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സും ആയമാരും സുരക്ഷാ ജീവനക്കാരും ചേര്‍ന്ന് കുഞ്ഞിനെ ഏറ്റെടുത്തു. തൈക്കാട് കുട്ടികളുടേയും സ്ത്രീകളുടേയും ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധനയ്ക്ക് ശേഷം പരിചരണ കേന്ദ്രത്തിലേക്ക് മാറ്റി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ വര്‍ഷം ഇതുവരെ കുഞ്ഞുങ്ങളെയാണ് സമിതിയില്‍ നിന്നും ദത്ത് നല്‍കിയത്. ഇന്ന് ലഭിച്ച് കുഞ്ഞിന്റെ ദത്ത് നടപടിക്രമങ്ങള്‍ ആരംഭിക്കേണ്ടതിനാല്‍ അവകാശികള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ശിശുക്ഷേമ സമിതിയെ ബന്ധപ്പെടണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.