പൂന്തുറയിലെ സൂപ്പർ സ്‌പ്രെഡ് വ്യാജ പ്രചരണമെന്ന് നാട്ടുകാർ ; മാസ്‌ക് പോലും ധരിക്കാതെ ലോക് ഡൗൺ ലംഘിച്ച് തെരുവിലിറങ്ങി നാട്ടുകാരുടെ പ്രതിഷേധം

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് ആദ്യമായി സൂപ്പർ സ്‌പ്രെഡ് ഉണ്ടായ തിരുവനന്തപുരത്തെ പൂന്തുറയിൽ ലോക്ഡൗൺ ലംഘിച്ച് തെരുവിലിറങ്ങി നാട്ടുകാരുടെ പ്രതിഷേധം. പൂന്തുറയിൽ സൂപ്പർ സ്‌പ്രെഡ് എന്നത് വ്യാജ പ്രചരണമെന്ന് ആരോപിച്ചാണ് തെരുവിലിറങ്ങി നാട്ടുകാരുടെ പ്രതിഷേധം. ഭക്ഷണ സാധനങ്ങൾ വാങ്ങാൻ പൊലീസ് അനുവദിക്കില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. പരിശോധനയ്ക്കായി എത്തിയ ആരോഗ്യപ്രവർത്തകരെ നാട്ടുകാർ തടഞ്ഞുവെന്നാണ് റിപ്പോർട്ട്. പൂന്തുറയിൽ പരിശോധിച്ച 500 സാമ്പിളുകളിൽ 115 എണ്ണത്തിലും കോവിഡ് സ്ഥിരീകരിച്ചിരുന്നു. പൂന്തുറ മാത്രമല്ല മാണിക്യവിളാകത്തും വലിയ പള്ളിയിലും എല്ലാം കൊവിഡ് റിപ്പോർട്ട് ചെയ്തിട്ടും പൂന്തുറ വാർഡിൽ മാത്രം കടുത്ത […]

സംസ്ഥാനത്ത് ആദ്യമായി സൂപ്പർ സപ്രെഡ് ഉണ്ടായ പൂന്തുറയിൽ അടുത്ത രണ്ടാഴ്ച നിർണ്ണായകം ; പ്രദേശത്ത് നിന്നും പുറത്തേക്ക് പോയവരുടെ സമ്പർക്ക പട്ടിക കണ്ടെത്തൽ അതീവ ദുഷ്‌കരമെന്ന് അധികൃതർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി സൂപ്പർ സ്‌പ്രെഡുണ്ടായ പൂന്തുറയിൽ വരാനിരിക്കുന്ന രണ്ടാഴ്ച നിർണ്ണായകം. പൂന്തുറയിൽ നിന്നും പുറത്തേക്ക് പോയവരുടെ സമ്പർക്ക പട്ടിക കണ്ടെത്തൽ അതീവ ദുഷ്‌കരമാണെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നത്. കന്യാകുമാരിയിൽ നിന്നെത്തിച്ച മത്സ്യം വിൽപ്പനക്കായി കൊണ്ടുപോയവരിലൂടെ പുറത്തും രോഗവ്യാപനമുണ്ടായോ എന്നതാണ് ഇപ്പോഴത്തെ ആശങ്ക. പൂന്തുറയിൽ രോഗവ്യാപനം രൂക്ഷമായാൽ ട്രിപ്പിൾ ലോക്ക് ഡൗൺ നീളും. പ്രദേശത്ത് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചവരിൽ 12 പേർ മത്സ്യത്തൊഴിലാളികളും വിൽപ്പനക്കാരുമാണ്. തിരക്കേറിയ മാർക്കറ്റിലെത്തി പൂന്തുറയ്ക്ക് പുറത്തുള്ളവരും മീൻ വാങ്ങിയിട്ടുണ്ട്. വിൽപ്പനയ്ക്കായി പലരും മത്സ്യം പുറത്തേക്ക് […]