നിപ വൈറസിനെ വഹിക്കുന്നത് വവ്വാലും പന്നിയും; ആട് ഉള്‍പ്പെടുന്നില്ലെങ്കിലും സാധ്യത തള്ളിക്കളയുന്നില്ല; അന്വേഷണം മൃഗസംരക്ഷണ വകുപ്പിന്റെ സഹായത്തോടെ; ഇന്ന് ചിത്രം വ്യക്തമാകുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്
സ്വന്തം ലേഖകൻ
കോഴിക്കോട് : നിപ രോഗബാധയുടെ ഉറവിടം കണ്ടെത്തുകയാണ് ഈ ഘട്ടത്തിൽ പ്രധാനമെന്നും ഉറവിടം കണ്ടെത്തുന്നതിനായി പരിശോധന തുടരുമെന്നും ആരോഗ്യമന്ത്രി വീണ ജോർജ്ജ്. മരിച്ച കുട്ടിയുടെ വീടും പരിസരവും കുടുംബത്തിന്റെ മറ്റൊരു സ്ഥലവും ഉള്‍പ്പെടെ പരിശോധിക്കുന്നുണ്ട്. വീട്ടിലെ ആട് ചത്ത സംഭവം പ്രശ്‌നം ഉണ്ടാക്കുന്നില്ലെന്നും നിപ വൈറസിനെ വഹിക്കുന്നത് വവ്വാലും പന്നിയുമാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. ആട് ഉള്‍പ്പെടുന്നില്ലെങ്കിലും ഒരു സാധ്യതയും തള്ളിക്കളയുന്നില്ലെന്നും എന്ത് തന്നെ ആയാലും ഇന്ന് ചിത്രം വ്യക്തമാകുമെന്നും മന്ത്രി പറഞ്ഞു. മൃഗങ്ങളിലെ സാംപിളുകള്‍ പരിശോധിക്കാന്‍ എന്‍ഐവി ഭോപ്പാലിന്റെ സഹായം തേടുമെന്നും ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി. വവ്വാല്‍ ഉള്‍പ്പെടെയുള്ളവയുടെ സാന്നിധ്യം പരിശോധിക്കും.
നിപ ബാധയെ തുടര്‍ന്ന് മരിച്ച കുട്ടിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള എഴു പേരുടെ സാമ്പിളുകള്‍ പരിശോധയ്ക്കായി പുനെയിലേക്ക് അയച്ചു. രോഗ ലക്ഷണങ്ങളുള്ള ആരുടെയും നില ഗുരുതരമല്ല. മൃഗ സംരക്ഷണ വകുപ്പിന്റെ സഹായത്തോടെ രോഗബാധയുടെ ഉറവിടം കണ്ടെത്താന്‍ ശ്രമം തുടങ്ങി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുട്ടിയുമായി ബന്ധപ്പെട്ടവരുടെ സമ്പക്കപട്ടിക നീളാന്‍ സാധ്യയുണ്ട് എന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. നിലവില്‍ കണ്ടെത്തിയ 188 ന് അപ്പുറം സമ്പര്‍ക്കം ഉണ്ടായേക്കാം. ക്ലിനിക് ഉള്‍പ്പെടെ അഞ്ച് ഹോസ്പിറ്റലുകള്‍ കുട്ടിയുടെ സഞ്ചാര പഥത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കോഴിക്കോട് കോവിഡ് രോഗ ബാധ നിലനില്‍ക്കുമ്പോഴും നിലവില്‍ പ്രശ്‌നങ്ങളില്ല.