play-sharp-fill
മലപ്പുറം പൊന്നാനിയിലെ ഉല്ലാസബോട്ട് സര്‍വിസ് താല്‍ക്കാലികമായി നിർത്തി :

മലപ്പുറം പൊന്നാനിയിലെ ഉല്ലാസബോട്ട് സര്‍വിസ് താല്‍ക്കാലികമായി നിർത്തി :

സ്വന്തം ലേഖകൻ

മലപ്പുറം ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഉല്ലാസ ബോട്ടുകള്‍ സര്‍വിസ് നടത്തുന്ന പൊന്നാനിയിലെ ഉല്ലാസബോട്ട് സര്‍വിസ് ഇനി സുരക്ഷ സംവിധാന പരിശോധനക്ക് ശേഷം മതിയെന്ന് നഗരസഭ തീരുമാനം.

ഫിറ്റ്നസ്, മറ്റ് രേഖകള്‍ എന്നിവ തുറമുഖ വകുപ്പ് പരിശോധിച്ച്‌ ഉറപ്പാക്കിയ ശേഷമേ ബോട്ടുകള്‍ സര്‍വിസ് നടത്താനാകൂ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന് മുന്നോടിയായി ബോട്ടുടമകളുടെ യോഗവും ചേരും.

സുരക്ഷയില്ലാതെയും, മാനദണ്ഡങ്ങള്‍ പാലിക്കാതെയുമാണ് പൊന്നാനിയില്‍ ബോട്ടുകള്‍ സര്‍വിസ് നടത്തുന്നതെന്ന റിപ്പോര്‍ട്ട് ചൊവ്വാഴ്ച പൊന്നാനി തഹസില്‍ദാര്‍ ജില്ല കലക്ടര്‍ക്ക് കൈമാറുമെന്നാണ് അറിയുന്നത്

Tags :