കുമരകത്തും ദുരന്തം അകലെയല്ല…!! രജിസ്ട്രേഷനും ലൈസെൻസുമില്ലാത്ത ഹൗസ്ബോട്ടുകൾ നിരവധി..! ശക്തമായ പരിശോധനയ്ക്ക് ഒരുങ്ങി പൊലീസ്..! കോട്ടയം ഡി വൈ എസ് പിയുടെ നേതൃത്വത്തിൽ കുമരകത്തെ  ഹൗസ്ബോട്ടുകളിൽ പരിശോധന

കുമരകത്തും ദുരന്തം അകലെയല്ല…!! രജിസ്ട്രേഷനും ലൈസെൻസുമില്ലാത്ത ഹൗസ്ബോട്ടുകൾ നിരവധി..! ശക്തമായ പരിശോധനയ്ക്ക് ഒരുങ്ങി പൊലീസ്..! കോട്ടയം ഡി വൈ എസ് പിയുടെ നേതൃത്വത്തിൽ കുമരകത്തെ ഹൗസ്ബോട്ടുകളിൽ പരിശോധന

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: പല്ലന മുതൽ തേക്കടി വരെയുള്ള ബോട്ടപകടങ്ങൾക്ക് ദുരന്തസാക്ഷ്യമായി മാറിയ നാടാണ് കേരളം. താനൂരിലെ ബോട്ട് അപകടകത്തെ കുറിച്ച് പറയുമ്പോൾ കോട്ടയംകാർക്ക് ഓര്മവരിക നാടിനെ നടുക്കിയ കുമരകം ബോട്ട് ദുരന്തമാണ്.

ടൂറിസം ഗ്രാമമായ കുമരകത്തിന് ഇന്നും ആശങ്ക വെടിയാനായിട്ടില്ല . തലങ്ങും വിലങ്ങും ഹൗസ്ബോട്ടുകൾ പായുന്ന വേമ്ബനാട്ടു കായലിലും ദുരന്തങ്ങൾ അകലെയല്ല. എപ്പോൾ വേണമെങ്കിലും ആഘോഷയാത്ര കണ്ണീരിലൊടുങ്ങാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുമരകത്ത് എത്തുന്ന വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണം ഹൗസ്ബോട്ടുകളാണ്. സഞ്ചാരികളുടെ ആവശ്യമനുസരിച്ച് ഏതു ഹൗസ്ബോട്ടും ശിക്കാരയും ലഭ്യമാകും. എന്നാൽ, ഇവയെല്ലാം
കൃത്യമായ പരിശോധനസംവിധാനങ്ങൾ പാലിക്കുന്നുണ്ടോ എന്നത് ആർക്കുമറിയില്ല.

താനൂർ ബോട്ട് ദുരന്തത്തിന് പിന്നാലെ കുമരകത്തും പരിശോധന കർശനമാക്കുകയാണ് പൊലീസ്. രജിസ്ട്രേഷനും ലൈസൻസുമില്ലാതെ കായൽ യാത്ര നടത്തുന്ന ഒട്ടേറെ ഹൗസ്ബോട്ടുകൾ ഉണ്ടെന്ന പരാതിയെ തുടർന്നാണ് കോട്ടയം ഡിവൈഎസ്പി കെ ജി അനീഷിന്റെ നേതൃത്വത്തിൽ കുമരകത്ത് ഹൗസ്ബോട്ടുകളിൽ പരിശോധന തുടങ്ങിയത് . കെ.ഐ.വി രജിസ്ട്രേഷൻ, ഇൻഷുറൻസ്, പൊല്യൂഷൻ, സർവേ അടക്കമുള്ള സർട്ടിഫിക്കറ്റുകൾ , എൻജിൻ നിര്മ്മാണ രീതിയെല്ലാം സുരക്ഷയുടെ ഭാഗമായി പരിശോധിക്കുന്നത് .

തേക്കടി ബോട്ട് ദുരന്തത്തിനുശേഷം നിയമങ്ങൾ കർശനമാക്കിയെന്നും അനധികൃതമായി ഹൗസ്ബോട്ടുകൾ ഓടുന്നില്ലെന്നുമാണ് അധികൃതർ പറയുന്നത്. എന്നാൽ, പലസമയങ്ങളിലായി തുറമുഖവകുപ്പ് പിടിച്ചെടുക്കാറുണ്ട്.

കോട്ടയം, ആലപ്പുഴ ജില്ലകളിലായി 1580 ഹൗസ്ബോട്ടുകൾ സർവിസ് നടത്തുന്നതായാണ് ഔദ്യോഗിക കണക്ക്. ഇവയിൽ ഭൂരിഭാഗവും രജിസ്ട്രേഷനും ലൈസൻസും സർവേയും ഇല്ലാത്തവയാണെന്ന് ഈ രംഗത്തുള്ളവർ പറയുന്നു.

അനധികൃത ഹൗസ്ബോട്ടുകൾ തങ്ങൾക്ക് ഭീഷണിയാകുന്നതായി രജിസ്റ്റേഡ് ഹൗസ്ബോട്ട് ഉടമകൾ തന്നെ ഒരിക്കൽ പരാതിപ്പെട്ടിരുന്നു. നിലവിൽ ബോട്ടുകളിൽ ലൈഫ് ജാക്കറ്റുകൾ ഉണ്ടാകാറുണ്ടെങ്കിലും യാത്രക്കാരുടെ എണ്ണത്തിനനുസരിച്ച് മതിയാവില്ല. പരിശോധന സമയത്ത് എല്ലാം കൃത്യമായിരിക്കുമെങ്കിലും യാത്രയിൽ എല്ലാം മാറിമറിയും.സീസൺസമയത്ത് കൂടുതൽ ആളുകൾ കയറുന്നതും സുരക്ഷാസംവിധാനങ്ങളെ താളംതെറ്റിക്കും.

കോട്ടയം എസ് പി കെ കാർത്തിക്കിന്റെ നിർദ്ദേശാനുസരണം കോട്ടയം ഡിവൈ എസ് പി കെ ജി അനീഷ്, കോട്ടയം വെസ്റ്റ് എസ് എച്ച് ഒ പ്രശാന്ത് കുമാർ കുമരകം എസ് എച്ച് ഒ ബിൻസ് ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

Tags :