അറിയാത്ത വൈദികർ ചൊറിഞ്ഞപ്പോൾ അറിഞ്ഞു; കോവിഡ് വ്യാപനത്തിനിടയിലും ധ്യാനം നടത്തി സി എസ് ഐ വൈദികർ; രണ്ട് വൈദികർ കോവിഡ് ബാധിച്ച് മരിച്ചു; എൺപതോളം പേർ ചികിത്സയിൽ

അറിയാത്ത വൈദികർ ചൊറിഞ്ഞപ്പോൾ അറിഞ്ഞു; കോവിഡ് വ്യാപനത്തിനിടയിലും ധ്യാനം നടത്തി സി എസ് ഐ വൈദികർ; രണ്ട് വൈദികർ കോവിഡ് ബാധിച്ച് മരിച്ചു; എൺപതോളം പേർ ചികിത്സയിൽ

Spread the love

സ്വന്തം ലേഖകൻ

ഇടുക്കി: കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ധ്യാനം നടത്തിയതിന് സി.എസ്.ഐ. സഭ നേതൃത്വത്തിനെതിരെ വിശ്വാസികളുടെ പരാതി. ചീഫ് സെക്രട്ടറിയ്ക്കാണ് വിശ്വാസികള്‍ പരാതി നല്‍കിയത്.

 

രണ്ട് വൈദികര്‍ കോവിഡ് ബാധിച്ച് മരിച്ചു. ഫാ.ബിജുമോന്‍(52), ഫാ.ഷൈന്‍ ബി രാജ്(43) എന്നിവരാണ് മരിച്ചത്. ധ്യാനത്തിന് ശേഷം 80 ഓളം വൈദികര്‍ കോവിഡ് ബാധിച്ച് ചികിത്സയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

കഴിഞ്ഞ മാസം മൂന്നാറില്‍ സി.എസ്.ഐ. പള്ളിയില്‍ നടന്ന ധ്യാനത്തില്‍ 480 വൈദികരാണ് പങ്കെടുത്തത്.

ബിഷപ്പ് ധര്‍മരാജ് രസാലവും അടക്കമുള്ളവര്‍ നിരീക്ഷണത്തിലാണ്.

 

 

മൂന്നാറില്‍ ഏപ്രില്‍ 13 മുതല്‍ 17 വരെ ധ്യാനം നടന്നത്. വൈദികരുടെ എതിര്‍പ്പുകള്‍ കണക്കിലെടുക്കാതെയാണ് ധ്യാനം നടത്തിയത്.

 

 

ധ്യാനത്തിന് ശേഷം ഇടവകയില്‍ എത്തിയ വൈദികര്‍ വിശ്വാസികളുമായി ഇടപഴകിയെന്നും സഭ നേതൃത്വത്തിനെതിരെ കേസ് എടുക്കണമെന്നും വിശ്വാസികളുടെ പരാതില്‍ ആവശ്യപ്പെടുന്നു.

 

 

ധ്യാനത്തിന് ശേഷം വൈദ്യകരെല്ലാം ചേര്‍ന്ന് ഫോട്ടോ എടുത്തിരുന്നു. തുടര്‍ന്ന് ഇത് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത് കണ്ട വിശ്വാസികള്‍ പ്രശ്‌നത്തിന്റെ ഗുരുതരം മനസിലാക്കുകയും ചീഫ് സെക്രട്ടറിയ്ക്ക് പരാതി നല്‍കുകയുമായിരുന്നു.