play-sharp-fill

അഞ്ചുരുളിയിൽ ഭാര്യയോട് ലൈംഗിക ചുവയോടെ സംസാരിച്ചത് ചോദ്യം ചെയ്ത ഭർത്താവിന് യുവാക്കളുടെ ക്രൂര മർദ്ദനം; യുവാക്കളെ നാട്ടുകാര്‍ തടഞ്ഞ് പഞ്ഞിക്കിട്ടു

സ്വന്തം ലേഖകൻ ഇടുക്കി:ഭാര്യയോട് ലൈംഗിക ചുവയോടെ സംസാരിച്ചത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ മര്‍ദ്ദിച്ച യുവാക്കൾ അറസ്റ്റിൽ.ഇടുക്കി അഞ്ചുരുളിയിലാണ് സംഭവം.പെരുമ്പാവൂരില്‍ നിന്നും വന്ന നാലംഗ കുടുംബത്തിന് നേരെയായിരുന്നു യുവാക്കളുടെ അക്രമം. ഞായറാഴ്ച മക്കളുമായി വിനോദസഞ്ചാരത്തിനെത്തിയ പെരുമ്പാവൂര്‍ സ്വദേശി രാജിത്ത് രാജുവിനും കുടുംബത്തിനുമാണ് മര്‍ദ്ദനമേറ്റത്. വാഗമണ്‍ സന്ദര്‍ശിച്ച ശേഷം അഞ്ചുരുളി കാണാന്‍ എത്തിയതായിരുന്നു രാജിത്തും ഭാര്യ കവിതയും മക്കളും. ടണല്‍ ഭാഗത്തേക്ക് പോകുമ്പോൾ എതിരേ വന്ന യുവാക്കളുടെ സംഘം കവിതയോട് മോശമായി സംസാരിച്ചു. ഇത് ചോദ്യം ചെയ്ത രാജിത്തിനെ 15 പേര്‍ കൂടി മര്‍ദ്ദിക്കുകയായിരുന്നു. രാജിത്തിനെ നിലത്ത് […]

ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള വഴക്ക് അന്വേഷിക്കാനെത്തിയ എസ് ഐ, ഭാര്യയുടെ നമ്പര്‍ മാത്രം വാങ്ങി; സന്ധ്യ കഴിയുമ്പോള്‍ എസ് ഐയുടെ വക സ്‌പെഷ്യല്‍ കേസ് അന്വേഷണം; പൊന്‍കുന്നം സ്റ്റേഷനില്‍ നടന്ന സംഭവം മാധ്യമങ്ങളറിയാതെ പൊലീസ് മുക്കിയെങ്കിലും തേര്‍ഡ് ഐ പൊക്കി

സ്വന്തം ലേഖകന്‍ പൊന്‍കുന്നം: കുടുംബപ്രശ്‌നം പരിഹരിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ കുടുംബത്തിന് പൊല്ലാപ്പായി. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള വഴക്ക് അന്വേഷിക്കാനെത്തിയ പൊന്‍കുന്നം സ്റ്റേഷനിലെ എസ്. ഐ. സിവിയാണ് പൊലീസ് സേനയ്ക്ക് തന്നെ അപമാനമായ കഥാനായകന്‍. പൊന്‍കുന്നം ചിറക്കടവിൽ താമസിക്കുന്ന ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള വഴക്ക് മൂര്‍ച്ഛിച്ചപ്പോൾ ഭാര്യ പോലീസിനെ വിളിച്ചു.  ഇതിന്റെ അടിസ്ഥാനത്തിലാണ് പൊന്‍കുന്നം സ്റ്റേഷനിലെ എസ് ഐ സിവിയും സംഘവും സ്ഥലത്തെത്തിയത്. ദമ്പതികള്‍ തമ്മിലുള്ള വഴക്ക് ഏറെക്കുറെ ഒത്തുതീര്‍പ്പാക്കിയ ശേഷം, ഭാര്യയുടെ നമ്പര്‍ മാത്രം വാങ്ങി സിവി തിരികെപ്പോയി. അന്വേഷണത്തിന്റെ ഭാഗമായതിനാല്‍ ഫോണ്‍ നമ്പര്‍ […]