കൈക്കൂലിക്കേസിൽ അറസ്റ്റിലായ  പൊലീസ് ഉദ്യോ​ഗസ്ഥൻ  സിബിഐയുടെ  ചോദ്യം ചെയ്യലിനിടെ കുഴഞ്ഞുവീണു മരിച്ചു

കൈക്കൂലിക്കേസിൽ അറസ്റ്റിലായ പൊലീസ് ഉദ്യോ​ഗസ്ഥൻ സിബിഐയുടെ ചോദ്യം ചെയ്യലിനിടെ കുഴഞ്ഞുവീണു മരിച്ചു

Spread the love

സ്വന്തം ലേഖകൻ

ശ്രീനഗർ: കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ സിബിഐ അറസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കകം മരണപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥൻ. ജമ്മു കശ്മീരിലെ കത്വ ജില്ലയിലാണ് സംഭവം. ബില്ലവാർ സ്വദേശിയായ ഹെഡ് കോൺസ്റ്റബിൾ മുഷ്താഖ് അഹമ്മദ് ആണ് ആശുപത്രിയിൽ വെച്ച് മരിച്ചത്.

കത്വയിലെ വനിതാ പൊലീസ് സ്‌റ്റേഷനിലെത്തിയ പരാതിക്കാരിയിൽനിന്ന് 3,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയായിരുന്നു ഉദ്യോഗസ്ഥനെ സിബിഐ അറസ്റ്റ് ചെയ്തത്.മുഷ്താഖിനെ പൊലീസ് സ്‌റ്റേഷനിലെ പ്രത്യേക മുറിയിൽ സിബിഐ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടയിൽ ശാരീരിക അസ്വസ്ഥത അനുഭവപ്പെടുന്നതായി പറഞ്ഞ അദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരണകാരണം വ്യക്തമല്ലെന്ന് അധികൃതർ അറിയിച്ചു.

പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ കിരൺ ദേവിയാണ് പൊലീസുകാരന്റെ മരണം സ്ഥിരീകരിച്ചത്. ‘ഞങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയതിന് തൊട്ടുപിന്നാലെ അദ്ദേഹം മരിച്ചു. വിശദമായ റിപ്പോർട്ട് പിന്നീട് നൽകും,’ ഉദ്യോഗസ്ഥൻ പറഞ്ഞു.