പൊലീസിൽ തീവ്രവാദ ബന്ധം വളരുന്നു; തീവ്രവാദ സംഘടനകള്‍ക്ക് രഹസ്യവിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന കാരണത്താൽ തൊടുപുഴയിൽ നിന്നും പൊലീസ് ഉദ്യോ​ഗസ്ഥനെ പിരിച്ചുവിട്ടിട്ടും  പൊലീസ് നേരെയാകുന്നില്ല; രഹസ്യാന്വേഷണ വിഭാ​ഗത്തെ നോക്കുകുത്തിയാക്കി  കേരളാ പൊലീസില്‍ ഇപ്പോഴും പച്ചവെളിച്ചം സജീവം

പൊലീസിൽ തീവ്രവാദ ബന്ധം വളരുന്നു; തീവ്രവാദ സംഘടനകള്‍ക്ക് രഹസ്യവിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന കാരണത്താൽ തൊടുപുഴയിൽ നിന്നും പൊലീസ് ഉദ്യോ​ഗസ്ഥനെ പിരിച്ചുവിട്ടിട്ടും പൊലീസ് നേരെയാകുന്നില്ല; രഹസ്യാന്വേഷണ വിഭാ​ഗത്തെ നോക്കുകുത്തിയാക്കി കേരളാ പൊലീസില്‍ ഇപ്പോഴും പച്ചവെളിച്ചം സജീവം

Spread the love

സ്വന്തം ലേഖകൻ

മൂന്നാര്‍: കേരള പൊലീസിൽ ഇസ്ലാമിക ഭീകരർക്ക് ഒത്താശ ചെയ്യുന്ന പച്ചവെളിച്ചം പോലെയുള്ള കൂട്ടായ്മകൾ ഇപ്പോഴും സജീവമാണെന്ന ആരോപണം ശക്തം. തീവ്രവാദ സംഘടനകള്‍ക്ക് രഹസ്യവിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന സംശയത്തെ തുടര്‍ന്ന് മൂന്നാര്‍ സ്റ്റേഷനിലെ ഏതാനും പൊലീസുകാര്‍ക്കെതിരേ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ അന്വേഷണമാരംഭിച്ചു. സ്റ്റേഷനിലെ കംപ്യൂട്ടറില്‍നിന്ന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നാണ് സംശയം.

തൊടുപുഴയിലെ തിരുത്തലും പൊലീസുകാരെ നേരയാക്കുന്നില്ല. ഒറ്റുകാര്‍ പൊലീസില്‍ ഇപ്പോഴുമുണ്ട്. പാലക്കാട്ട് ശ്രീനിവാസന്‍ വധക്കേസില്‍ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിന് ഫയര്‍ഫോഴ്‌സുകാരനേയും കുടുക്കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്നാറിൽ പ്രധാന രേഖകള്‍ കൈകാര്യം ചെയ്യുന്ന വിഭാഗത്തിലെ ഉദ്യോഗസ്ഥന്‍ വിവരങ്ങള്‍ തീവ്രവാദ സംഘടനകള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നും മറ്റ് ചില ഉദ്യോഗസ്ഥര്‍ ഇയാളെ സഹായിച്ചെന്നും വിവരമുണ്ട്. രഹസ്യാന്വേഷണ വിഭാഗങ്ങള്‍ അന്വേഷണം തുടങ്ങിയതോടെ ഇവര്‍ സ്ഥലംമാറ്റത്തിനുള്ള ശ്രമം തുടങ്ങിട്ടുണ്ട്. എന്തുതരത്തിലുള്ള വിവരങ്ങളാണ് ചോര്‍ത്തിയതെന്നുള്ളത് വിശദമായ അന്വേഷണത്തില്‍ മാത്രമേ കണ്ടെത്താന്‍ കഴിയൂ.

ആറുമാസം മുന്‍പ് സമാന രീതിയില്‍ തൊടുപുഴ സ്റ്റേഷനില്‍നിന്ന് തീവ്രവാദ സംഘടനകളിലെ അംഗങ്ങള്‍ക്ക് വിവരം ചോര്‍ത്തി നല്‍കിയ സംഭവമുണ്ടായിരുന്നു. പ്രതിയായ പൊലീസ് ഉദ്യോഗസ്ഥനെ രണ്ടുമാസം മുന്‍പ് അന്വേഷണം നടത്തി സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടിരുന്നു.

ആര്‍എസ്‌എസ് പ്രവര്‍ത്തകരുടെ വിവരങ്ങള്‍ എസ് ഡിപിഐക്കാരന് ചോര്‍ത്തി നല്‍കിയെന്നതായിരുന്നു തൊടുപുഴയിലെ വിഷയം. കരിമണ്ണൂര്‍ സ്റ്റേഷനിലെ സി പി ഒ അനസിനെയാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. കരുതല്‍ നടപടികളുടെ ഭാഗമായി പൊലീസ് ശേഖരിച്ച ആര്‍എസ്‌എസ് പ്രവര്‍ത്തകരുടെ വിവരങ്ങള്‍ ഇയാള്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് ചോര്‍ത്തി നല്‍കുകയായിരുന്നുവെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. സമാന സ്വാഭാവത്തിലുള്ള ചോര്‍ത്തലാണ് മൂന്നാര്‍ സ്‌റ്റേഷനിലും നടന്നതെന്നാണ് സൂചന.

കേരള പൊലീസിലെ സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് ചാരവൃത്തിക്ക് ഇരയായത് സംഘപരിവാര്‍ നേതാക്കള്‍ മാത്രമല്ല. പൊലീസുകാരും കോണ്‍ഗ്രസ്, സിപിഎം നേതാക്കളും വരെ തൊടുപുഴയിലെ പി.കെ അനസിന്റെ നേതൃത്വത്തിലുള്ള പൊലീസിലെ സ്ലീപ്പര്‍ സെല്ലിന്റെ ചാരവൃത്തിക്ക് ഇരകളായിട്ടുണ്ടെന്നാണ് വിവരം. അനസിന്റെ ചാരപ്പണി പുറത്തുവന്നതിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ടാര്‍ഗറ്റ് ചെയ്യപ്പെട്ട വ്യക്തികളുടെ പട്ടിക വിപുലമാണെന്ന് കണ്ടത്.

പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ നേതാക്കള്‍ക്ക് പൊലീസിന്റെ ഡാറ്റാബേസില്‍ നിന്നുള്ള വിവരങ്ങള്‍ മൊബൈല്‍ ഫോണ്‍ വഴി ചോര്‍ത്തി നല്‍കിയതിനാണ് കരിമണ്ണൂര്‍ പൊലീസ് സ്റ്റേഷനിലെ സിപിഒ അനസ് പി.കെ കുടുക്കലായത്. ഒരു കേസില്‍ പിടിയിലായ പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ ഫോണില്‍ നിന്ന് ലഭിച്ച വിവരങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ഇക്കാര്യം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. തുടര്‍ന്നാണ് പൊലീസ് ആസ്ഥാനത്തേക്ക് വിവരം കൈമാറുകയും തിടുക്കപ്പെട്ട് അനസിനെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തത്.

പൊലീസിലെ ഹിന്ദു വിശ്വാസികളുടെയും ക്ഷേത്രാചാരങ്ങളില്‍ പങ്കെടുക്കുന്നവരുടെയും വിശദമായ പട്ടിക അനസ് എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്ക് കൈമാറിയിട്ടുണ്ട്. ഇവര്‍ ഇപ്പോള്‍ ജോലി ചെയ്യുന്ന പൊലീസ് സ്റ്റേഷനുകളുടെ വിവരങ്ങള്‍ അടക്കമാണ് കൈമാറിയിരിക്കുന്നത്. മാത്രമല്ല സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും സംസ്ഥാന നേതാക്കളുടെയും അവരുടെ അടുത്ത അനുയായികളുടെയും വിവരങ്ങളും ഇത്തരത്തില്‍ ചോര്‍ത്തി നല്‍കിയിട്ടുണ്ട്. പോപ്പുലര്‍ ഫ്രണ്ടിനെയും എസ്ഡിപിഐയെയും എതിര്‍ക്കുന്നവരാണ് ഇവരില്‍ അധികവും.

പോലീസില്‍ പ്രവേശിച്ചയുടന്‍ തീവ്രവാദസ്വഭാവമുള്ള ഗ്രൂപ്പുകള്‍ ഉണ്ടാക്കുന്നതും ദേശവിരുദ്ധ സ്വഭാവമുള്ള സന്ദേശങ്ങള്‍ കൈമാറുന്നതുമെല്ലാം വ്യക്‌തമായ ആസൂത്രണത്തിലേക്കാണു വിരല്‍ ചൂണ്ടുന്നത്‌. ഈ വാട്‌സ്‌ ആപ്പ്‌ ഗ്രൂപ്പിലുള്ള എറണാകുളം റൂറലിലെ രണ്ട്‌ എസ്‌.ഐമാരെക്കുറിച്ച്‌ കേന്ദ്ര ഇന്റലിജന്‍സ്‌ ബ്യൂറോ റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു. ഇതിലൊരാളെ സ്ഥലം മാറ്റുകയും മറ്റൊരാൾ നിരീക്ഷണത്തിലുമാണ്.

ഇടതു സർക്കാർ അധികാരത്തിലെത്തിയ ശേഷം പോലീസിനെ പ്രതിക്കൂട്ടിലാക്കുന്ന നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. സ്‌റ്റേഷനുകളുടെ ചുമതല സി.ഐമാര്‍ക്കു നല്‍കി ഇതിനു തല്‍ക്കാലം തടയിട്ടെങ്കിലും പോലീസില്‍ തീവ്രവാദികളുടെ സ്വാധീനം എത്രത്തോളം വളര്‍ന്നെന്ന്‌ യാതാരു നിശ്‌ചയവുമില്ല.

രഹസ്യാന്വേഷണ വിഭാഗത്തിലേക്കും ഇവരുടെ വേരുകള്‍ നീണ്ടിട്ടുണ്ടെങ്കില്‍ സ്‌ഥിതി അതീവ ഗുരുതരമാകും. മാധ്യമ പ്രവർത്തകരിലേക്ക് ഇവരുടെ പ്രവർത്തനം എത്തയിട്ടുണ്ടെന്നു നേരത്തെ സ്ഥിരീകരിച്ചിരുന്നു.എല്ലാ മേഖലകളിലും ഇവർ കടന്നു കൂടിയിട്ടുള്ളതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.