മോഷണശ്രമത്തിനിടയിൽ കിണറ്റിൽ  വീണ് കള്ളന്‍; ഫയര്‍ഫോഴ്സ് എത്തി കള്ളനെ കരയ്ക്ക് കയറ്റി ;കിണറ്റിനുള്ളില്‍ വലിയ  ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കള്ളനെ  കണ്ടത്

മോഷണശ്രമത്തിനിടയിൽ കിണറ്റിൽ വീണ് കള്ളന്‍; ഫയര്‍ഫോഴ്സ് എത്തി കള്ളനെ കരയ്ക്ക് കയറ്റി ;കിണറ്റിനുള്ളില്‍ വലിയ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കള്ളനെ കണ്ടത്

Spread the love

സ്വന്തം ലേഖിക

മാതമംഗലം: മോഷണശ്രമത്തിനിടയിൽ കിണറ്റിൽ വീണ കള്ളനെ ഫയര്‍ഫോഴ്സ് എത്തി കരയ്ക്ക് കയറ്റി പൊലീസില്‍ ഏല്‍പ്പിച്ചു. കണ്ണൂര്‍ മാതമംഗലം തുമ്പത്തടത്തിലെ അദ്ധ്യപകരായ പവിത്രന്‍ രാജമ്മ എന്നിവരുടെ വീട്ടിലാണ് മോഷണശ്രമം നടന്നത്. മോഷണ ശ്രമം നടക്കുമ്പോള്‍ വീട്ടുകാർ സ്ഥലത്തുണ്ടായിരുന്നില്ല. കിണറിന്‍റെ ആള്‍മറ വഴി വീടിന്റെ ടെറസിലേയ്ക്ക് കയറാനുള്ള ശ്രമത്തില്‍ കാലുതെറ്റി കിണറ്റില്‍ വീണതാകാം എന്നാണ് നാട്ടുകാര്‍ പറയുന്നത്.

തളിപ്പറമ്പ് മുയ്യം സ്വദേശിയായ എപി ഷെമീര്‍ (35) ആണ് പൊലീസ് പിടിയിലായത്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഇയാള്‍ ഇതിന് മുന്‍പും മോഷണം നടത്തിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. മോഷണ കുറ്റത്തിന് കോടതി ഇയാളെ ശിക്ഷിച്ചിട്ടും ഉണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കിണറ്റിനുള്ളില്‍ വലിയ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കള്ളനെ കണ്ടത് . പിന്നീട് ഇയാളെ കരയ്ക്ക് എത്തിക്കാനുള്ള ശ്രമം പരാജയപ്പെട്ടപ്പോള്‍. ഫയർഫോഴ്സിനെ അറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്സും പെരിങ്ങോം പോലീസും ചേർന്നാണ് പ്രതിയെ കരയ്ക്ക് എത്തിച്ചത്.

പിന്നീട് ഇയാളെ കസ്റ്റഡിയിലെടുത്തു. പ്രതി വന്നതെന്ന് സംശയിക്കുന്ന യൂനിക്കോൺ ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു. വീട്ടിന് അടുത്ത് കുറ്റിക്കാട്ടില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ബൈക്ക്.