പോലീസുകാർ പോലീസിന്റെ പണിതന്നെ ചെയ്താൽ മതി ; മറ്റു ബിസിനസുകൾ വേണ്ട : ഡിജിപി

പോലീസുകാർ പോലീസിന്റെ പണിതന്നെ ചെയ്താൽ മതി ; മറ്റു ബിസിനസുകൾ വേണ്ട : ഡിജിപി

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം : ഡ്യൂട്ടിയുടെ മറവിൽ സ്വകാര്യബിസിനസ് നടത്തുന്ന പൊലീസുകാർക്ക് പിടി വീഴുന്നു. ഭൂരിപക്ഷം പൊലീസുകാർ വിശ്രമമില്ലാതെ ജോലിചെയ്യുമ്പോൾ സ്പെഷ്യൽ യൂണിറ്റ് തരപ്പെടുത്തി ‘അദർഡ്യൂട്ടി’ ചെയ്ത് മുങ്ങുന്നവരെ പിടിക്കാനായി അത്തരക്കാരുടെ പട്ടിക തയ്യാറാക്കാൻ ഡിജിപി പോലീസ് മേധാവിമാർക്ക് നിർദേശം നൽകി.

വയർലെസ്വഴി തെറിയഭിഷേകം നടത്തുന്നവർക്കും പിടിവീഴും. മാനസിക പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന പൊലീസുകാരെ ജനസമ്ബർക്ക ഡ്യൂട്ടികളിൽ നിയോഗിക്കാതെ കൗൺസലിങ്ങിനയക്കാനും ഡിജിപി നിർദേശിച്ചു. പൊലീസിന്റെ മുഖം കൂടുതൽ മികച്ചതാക്കാനും മേൽ-കീഴ് ബന്ധം ശക്തമാക്കാനുമായി പൊലീസ് മേധാവി ഇറക്കിയ സർക്കുലറിലാണ് ‘നല്ല നടപ്പ് ‘ നിർദേശം. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ചേർന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിന്റെ പശ്ചാത്തലത്തിലാണ് ഈ സർക്കുലർ പുറപ്പെടുവിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭൂമികച്ചവടം, ഓഹരികച്ചവടം, ഹോട്ടൽ ബിസിനസ്, മണിചെയിൻ തുടങ്ങിയ സ്വകാര്യ ബിസിനസ് ചെയ്യുന്ന പൊലീസുകാരുണ്ട്. ഇവർക്കെതിരെ സേനയിൽത്തന്നെ കടുത്ത അമർഷമുണ്ട്. ഉന്നത ഉദ്യോഗസ്ഥരുടെ ബിനാമിയായി പ്രവർത്തിക്കുന്ന ചില പൊലീസുകാരുമുണ്ട്. കാര്യമായി പണിയില്ലാത്ത, യൂണിഫോം ആവശ്യമില്ലാത്ത സ്പെഷ്യൽ യൂണിറ്റുകളിൽ കടന്നുകൂടിയാണ് ഈ കച്ചവടം.

കേസന്വേഷണം, ട്രാഫിക്, പാസ്പോർട്ട് വെരിഫിക്കേഷൻ തുടങ്ങി ജനങ്ങളുമായി ബന്ധമുള്ള ഡ്യൂട്ടിക്ക് സ്വഭാവം നോക്കിവേണം പൊലീസുകാരെ നിയോഗിക്കാൻ. വിദ്യാഭ്യാസയോഗ്യത പരിശോധിച്ച് വേണം ഡ്യൂട്ടി നിശ്ചയിക്കേണ്ടത്. സ്ഥാനക്കയറ്റം, സീനിയോരിറ്റി പട്ടിക തുടങ്ങിയവ സമയബന്ധിതമാക്കണം. സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ പൊലീസുകാരുടെ പെരുമാറ്റം പ്രത്യേകം നിരീക്ഷിക്കണം. വർക്കിങ് അറേഞ്ച്മെന്റ് കർശനമായി നിയന്ത്രിക്കണമെന്നും പൊലീസ് മേധാവി വ്യക്തമാക്കി.

Tags :