സ്ത്രീ മനസുകളിൽ പിണറായി സ്ഥാനം കണ്ടെത്തി..! പിണറായി പഴയ പിണറായിയല്ല; തുടർഭരണം ഉറപ്പ്; പിണറായിയെ എന്തിന് കുറ്റം പറയും; യുഡിഎഫ് പ്രവേശനത്തിനു ശ്രമിക്കുന്നതിനിടെ മുഖ്യമന്ത്രിയെ പൊക്കിപ്പറഞ്ഞ് പി.സി ജോർജിന്റെ വീഡിയോ; വീണ്ടും ജോർജിന് തിരിച്ചടി : പി.സി ജോർജിന്റെ വീഡിയോ ഇവിടെ കാണാം

സ്ത്രീ മനസുകളിൽ പിണറായി സ്ഥാനം കണ്ടെത്തി..! പിണറായി പഴയ പിണറായിയല്ല; തുടർഭരണം ഉറപ്പ്; പിണറായിയെ എന്തിന് കുറ്റം പറയും; യുഡിഎഫ് പ്രവേശനത്തിനു ശ്രമിക്കുന്നതിനിടെ മുഖ്യമന്ത്രിയെ പൊക്കിപ്പറഞ്ഞ് പി.സി ജോർജിന്റെ വീഡിയോ; വീണ്ടും ജോർജിന് തിരിച്ചടി : പി.സി ജോർജിന്റെ വീഡിയോ ഇവിടെ കാണാം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: യു.ഡി.എഫ് പ്രവേശനത്തിനു കളമൊരുക്കി, മകൻ ഷോൺ ജോർജിനെ പൂഞ്ഞാറിൽ മത്സരിപ്പിക്കാൻ കളമൊരുക്കിയിരുന്ന പി.സി ജോർജിന് വൻ തിരിച്ചടി. ജോർജ് മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി സംസാരിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ജോസ് കെ.മാണി വിഭാഗം യു.ഡി.എഫിൽ നിന്നും പുറത്തായതിനു പിന്നാലെയാണ് പി.സി ജോർജ് യു.ഡി.എഫിലേയ്ക്കു തിരികെ എത്താൻ ശ്രമം ആരംഭിച്ചത്.

ഇതിനു പിന്നാലെയാണ് ഇപ്പോൾ പി.സി ജോർജ് മുഖ്യമന്ത്രി പിണറായി വിജയനെ പിൻതുണയ്ക്കുന്ന വീഡിയോ പുറത്തു വന്നിരിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ തുടർഭരണത്തിന്റെ സാധ്യതയെന്താണ് എന്ന ചോദ്യത്തിന് യു.ഡി.എഫ് ഒരു മനസോടെ ഒറ്റക്കെട്ടായി വരുന്ന സാഹചര്യം ഉണ്ടായെങ്കിൽ മാത്രമേ പിണറായിക്കെതിരായി പ്രതിരോധം സൃഷ്ടിക്കാൻ സാധിക്കൂ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിണറായി പഴയ പിണറായി അല്ല, ഓരോ നിസാര കാര്യങ്ങൾ പോലും നോക്കിക്കണ്ട് എല്ലാവരുമായി ഐക്യം സ്ഥാപിച്ച് മതസൗഹാർദം സ്ഥാപിച്ച് മുന്നോട്ടു പോകുന്ന നയമാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്. അങ്ങനെ ഒരു നയം സ്വീകരിച്ച് പിണറായി വിജയൻ പോകുമ്പോൾ ഏതു കാര്യത്തിന് അദ്ദേഹത്തെ കുറ്റപ്പെടുത്തും.

പിണറായി വിജയനെ കുറ്റപ്പെടുത്തുന്നത് എന്തുകാര്യത്തിനാണ് എന്നു ചോദിച്ചാൽ… പ്രത്യേകിച്ച് ആറു മണിക്കുള്ള പത്രസമ്മേളനം.. യു.ഡി.എഫ് പറയുന്നത് ആറു മണിയ്ക്കത്തെ തള്ള് എന്നാണ്.. ആ തള്ള് ഏൽക്കുന്നുണ്ട്… അദ്ദേഹം പറയുന്നത് കേൾക്കാൻ ആളുകൾ കാത്തിരിക്കുകയാണ്.. ഞാൻ പോലും ആറു മണിയ്ക്കു അദ്ദേഹം പറയുന്നത് കേൾക്കാൻ കാത്തിരിക്കുകയാണ്..

സ്ത്രീ മനസുകളിൽ പിണറായി വിജയൻ ഒരിക്കലും ഇല്ലായിരുന്നു. ആറു മണിയ്ക്കുള്ള പത്രസമ്മേളനത്തിലൂടെ അദ്ദേഹം സ്ത്രീ മനസുകളിലും സ്ഥാനം കണ്ടെത്തിയിട്ടുണ്ട്. സ്ത്രീ മനസുകളിലും നന്മ കണ്ടെത്തിയിട്ടുണ്ട്. പിണറായി വിജയൻ പരാജയപ്പെടും എന്ന് ആരും കരുതേണ്ട.. പക്ഷേ, അദ്ദേഹത്തെ തോൽപ്പിക്കാൻ പറ്റുമോ എന്ന കാര്യത്തിൽ പറയാൻ സമയം ആയിട്ടില്ല.. മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയൻ വിജയമാണ്.. യാതൊരു തർക്കവും വേണ്ട..

ഇത്തരത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയനെ പിൻതുണച്ച് പി.സി ജോർജ് രംഗത്ത് എത്തിയിരിക്കുന്നത്. യു.ഡിഎഫ് പ്രവേശനത്തിന് ശ്രമം നടക്കുമ്പോൾ, കോൺഗ്രസിലെ വിവിധ വിഭാഗങ്ങൾ പി.സി ജോർജിന് എതിരെ രംഗത്ത് എത്തിയിട്ടുണ്ട്. ഇതിനിടെയാണ് ഇപ്പോൾ മുഖ്യമന്ത്രിയെ പിൻതുണച്ച് പി.സി ജോർജ് രംഗത്ത് എത്തിയിരിക്കുന്നത്.

വീഡിയോ കാണാം