കാഞ്ഞിരപ്പള്ളിയിൽ നിന്നും ആറ് വയസുകാരികുട്ടിയെ തട്ടിക്കൊണ്ടുപോയതായ വാർത്ത; പൊലീസിൻ്റെ കാര്യക്ഷമത പരിശോധിക്കാൻ നടത്തിയ മോക്ഡ്രിൽ; 40 ഡിഗ്രി ചൂടിൽ നടുറോഡിൽ നടത്തിയ പരിശോധനയ്ക്കെതിരെ സേനയിൽ വ്യാപക പ്രതിഷേധം

Spread the love

കാഞ്ഞിരപ്പള്ളി : ആറുവയസുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോയതായ വാർത്ത വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ ജില്ലയിലെ മുഴുവൻ പൊലീസുകാരും ജില്ലാ അതിർത്തി അടച്ച് വ്യാപക പരിശോധന നടത്തി. പൊരിവെയിലിൽ സകലവാഹനങ്ങളും തടഞ്ഞ് പരിശോധന നടത്തി വരവേ കുട്ടിയെ തൊടുപുഴയിൽ നിന്നും കണ്ടെത്തിയതായി പൊലീസ് ഉന്നതർ സ്ഥിരീകരിച്ചു.

കുട്ടിയെ കാണാതായ സംഭവത്തിൽ മാതാപിതാക്കൾ പരാതി നൽകാതിരുന്നതും മാധ്യമപ്രവർത്തകർക്കടക്കു സംശയത്തിനിടയാക്കിയിരുന്നു.

കുട്ടിയെ തട്ടിക്കൊണ്ട് പോയ വിവരം പൊലീസ് പുറത്ത് വിട്ടതിന് പിന്നാലെ ഓൺലൈൻ മാധ്യമങ്ങളിലും, സോഷ്യൽ മീഡിയയിലും വാർത്ത വ്യാപകമായി പ്രചരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസും നാട്ടുകാരും വ്യാപക പരിശോധന തുടരുന്നതിനിടെയാണ് കുട്ടിയെ കിട്ടിയെന്ന വാർത്ത എത്തിയത്. പിന്നീട് പൊലീസിൻ്റെ കാര്യ ക്ഷമത പരിശോധിക്കാൻ നടത്തിയ മോക്ഡ്രിൽ ആയിരുന്നു ഇതെന്നും സ്ഥിരീകരണമുണ്ടായി.