തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഓട്ടം വിളിച്ച കാര്‍ മടങ്ങി വരാന്‍ വൈകി ; ഡ്രൈവറെ മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ കോണ്‍ഗ്രസ് നേതാവ് കെ.സി.ജോസഫിന്റെ മകന്‍ രഞ്ജു ജോസഫിനെതിരെ പൊലീസ് കേസ് ; ഗാന്ധിനഗര്‍ സ്വദേശി ഡ്രൈവര്‍ സിനുവിന്റെ പരാതിയിലാണ് നടപടി
സ്വന്തം ലേഖകൻ
കോട്ടയം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഓട്ടം വിളിച്ച കാര്‍ മടങ്ങി വരാന്‍ വൈകിയതിന്റെ പേരില്‍ ഡ്രൈവറെ മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ.സി.ജോസഫിന്റെ മകന്‍ രഞ്ജു ജോസഫിനെതിരെ പോലീസ് കേസെടുത്തു.
ഡ്രൈവര്‍ ഗാന്ധിനഗര്‍ സ്വദേശി സിനുവിന്റെ പരാതിയിലാണ് നടപടി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആവശ്യത്തിനായി കെ.സി ജോസഫിനെ ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചശേഷം മടങ്ങുന്നതിനിടെ കോട്ടയം മണിപ്പുഴയില്‍ വച്ച് കാര്‍ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചുവെന്നാണ് സിനു പറയുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എംസി റോഡില്‍ ഗതാഗതക്കു മൂലമാണ് വൈകിയതെന്ന് സിനു പറഞ്ഞെങ്കിലും ഇതിനിടെ മറ്റൊരു കാറില്‍ മണിപ്പുഴയില്‍ എത്തി തടഞ്ഞുനിര്‍ത്തുകയും വാക്കേറ്റം ഉണ്ടാവുകയും മര്‍ദ്ദിക്കുകയുമായിരുന്നു. ഡ്രൈവര്‍ സിനു കോട്ടയം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി .
ഇയാളുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. എന്നാല്‍ കെ.സി ജോസഫിന് ട്രെയിന്‍ കയറ്റിവിട്ട ശേഷവും 12 മണി കഴിഞ്ഞിട്ടും തിരിച്ച് എത്താഞ്ഞത് അന്വേഷിച്ചിറങ്ങുകയും മണിപ്പുഴയില്‍ വച്ച് കണ്ടപ്പോള്‍ ഇതേക്കുറിച്ചു ചോദിക്കുകയുമാണുണ്ടായതെന്നും സിനുവാണ് തര്‍ക്കം ഉണ്ടാക്കിയതെന്നും രഞ്ജു പറയുന്നു.