play-sharp-fill
ഉടമയുടെ സുഹൃത്തെന്ന് പറഞ്ഞ് ഫാർമസിസ്റ്റില്‍ നിന്നും പണം തട്ടിയെടുത്ത് മുങ്ങി ; പണം തട്ടിയത് 45 വയസിന് മുകളില്‍ പ്രായം തോന്നുന്നയാൾ ; സംഭവം കൊടുങ്ങൂരിലെ ജൻ ഔഷധി മെഡിക്കല്‍ സ്റ്റോറിൽ

ഉടമയുടെ സുഹൃത്തെന്ന് പറഞ്ഞ് ഫാർമസിസ്റ്റില്‍ നിന്നും പണം തട്ടിയെടുത്ത് മുങ്ങി ; പണം തട്ടിയത് 45 വയസിന് മുകളില്‍ പ്രായം തോന്നുന്നയാൾ ; സംഭവം കൊടുങ്ങൂരിലെ ജൻ ഔഷധി മെഡിക്കല്‍ സ്റ്റോറിൽ

സ്വന്തം ലേഖകൻ

വാഴൂർ: ഉടമയുടെ സുഹൃത്തെന്ന് പറഞ്ഞ് എത്തിയയാള്‍ ഫാർമസിസ്റ്റില്‍ നിന്നും പണം തട്ടിയെടുത്തു. ഇന്നലെ ഉച്ചകഴിഞ്ഞ് 2.45 ഓടെ കൊടുങ്ങൂരിലെ ജൻ ഔഷധി മെഡിക്കല്‍ സ്റ്റോറിലായിരുന്ന സംഭവം.

45 വയസിന് മുകളില്‍ പ്രായം തോന്നുന്നയാളാണ് പണം തട്ടിയത്.1800 രൂപ നല്‍കാൻ കടയുടമ പറഞ്ഞതായി ഇയാള്‍ ഫാർമസിസ്റ്റിനോട് പറഞ്ഞു. തുടർന്ന് ഇവരുടെ കയ്യില്‍ നിന്നും പണവും വാങ്ങി ഇയാള്‍ മെഡിക്കല്‍ സ്റ്റോറില്‍ നിന്നും പോവുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിയുടെ ചിത്രം കടയിലെ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.