ലോ​ക്ക്ഡൗ​ൺ ലം​ഘി​ച്ച് സി​പി​എം സ്വീ​ക​ര​ണ​യോ​ഗം: 50 പേർക്കെതിരെ പകർച്ചവ്യാധി നിയമപ്രകാരം കേസ്

ലോ​ക്ക്ഡൗ​ൺ ലം​ഘി​ച്ച് സി​പി​എം സ്വീ​ക​ര​ണ​യോ​ഗം: 50 പേർക്കെതിരെ പകർച്ചവ്യാധി നിയമപ്രകാരം കേസ്

സ്വന്തം ലേഖകൻ

തി​രു​വ​ല്ല: തി​രു​വ​ല്ല കു​റ്റൂ​രി​ൽ ലോ​ക്ക്ഡൗ​ൺ ലം​ഘി​ച്ച് സി​പി​എം സ്വീ​ക​ര​ണ​യോ​ഗം ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. പകർച്ചവ്യാധി നിയമപ്രകാരം അ​മ്പ​തോ​ളം സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തിരെയാണ് കേസെടുത്തിരിക്കുന്നത്.

അൻപത് പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. എ​ന്നാ​ൽ എ​ഫ്ഐ​ആ​റി​ൽ ആ​രു​ടെ​യും പേ​ര് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​വും പ​ത്ത​നം​തി​ട്ട ജി​ല്ലാ സെ​ക്ര​ട്ട​റി​യും ഉ​ൾ​പ്പെ​ടെ നൂ​റി​ല​ധി​കം പേ​രാ​ണ് തി​രു​വ​ല്ല കു​റ്റൂ​ർ ജം​ഗ്ഷ​നി​ൽ ഞാ​യ​റാ​ഴ്ച ഒ​ത്തു ചേ​ർ​ന്ന​ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതുതായി പാ‍ർട്ടിയിൽ ചേ‍ർന്ന 49 കുടുംബങ്ങളെ വരവേൽക്കുന്ന സിപിഎം പരിപാടിയാണ് വലിയ ആൾക്കൂട്ടമായി മാറിയത്. അവശ്യസ‍ർവ്വീസ് ഒഴികെ ബാക്കിയെല്ലാം നിരോധിച്ചും നിയന്ത്രിച്ചും ഞ‍ായറാഴ്ച ദിവസം സംസ്ഥാന വ്യാപകമായി ലോക്ക് ഡൗൺ നടപ്പാക്കുമ്പോഴായിരുന്നു എല്ലാ നിയന്ത്രണങ്ങളും നി‍ർദേശങ്ങളും ലംഘിച്ച് കൊണ്ട് തിരുവല്ലയിൽ സിപിഎമ്മിൻ്റെ പരിപാടി നടന്നത്. പാ‍ർട്ടിയിലേക്ക് പുതുതായി ചേ‍ർന്നവർ കൂടാതെ സിപിഎം അണികളും പരിപാടിക്കെത്തിയിരുന്നു.

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ ജെ തോമസ്, സംസ്ഥാന കമ്മറ്റി അംഗം കെ അനന്തഗോപൻ, ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു അടക്കുമുള്ള നേതാക്കളും സിപിഎം സർക്കാർ നടപ്പാക്കുന്ന ലോക്ക്ഡൗൺ ലംഘിച്ചുള്ള പരിപാടിക്ക് എത്തിയിരുന്നു.

അതേസമയം പരിപാടിക്ക് ധാരാളം പേർ എത്തിയിരുന്നുവെങ്കിലും ആൾക്കൂട്ടമുണ്ടായിട്ടില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു പറയുന്നു. പരിപാടിക്ക് വന്നവർ മാലയിട്ട് മാറി നിൽക്കുകയായിരുന്നുവെന്നും ഉദയഭാനും വിശദീകരിക്കുന്നു.