play-sharp-fill
”ചേച്ചീ ഇനി തല്ലിയാല്‍ ഞാന്‍ ചത്ത്‌പോകും”; നാലാം ക്ലാസുകാരിക്ക് ട്യൂഷന്‍ ടീച്ചറുടെ ക്രൂരമര്‍ദ്ദനം; തുട തല്ലിപ്പൊട്ടിച്ചു, തല ഭിത്തിയില്‍ ഇടിപ്പിച്ചു; പുറത്ത് പറഞ്ഞാല്‍ ഇനിയും മര്‍ദ്ദിക്കുമെന്ന് ഭീഷണി; ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

”ചേച്ചീ ഇനി തല്ലിയാല്‍ ഞാന്‍ ചത്ത്‌പോകും”; നാലാം ക്ലാസുകാരിക്ക് ട്യൂഷന്‍ ടീച്ചറുടെ ക്രൂരമര്‍ദ്ദനം; തുട തല്ലിപ്പൊട്ടിച്ചു, തല ഭിത്തിയില്‍ ഇടിപ്പിച്ചു; പുറത്ത് പറഞ്ഞാല്‍ ഇനിയും മര്‍ദ്ദിക്കുമെന്ന് ഭീഷണി; ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

സ്വന്തം ലേഖകന്‍

കൊല്ലം: കൊട്ടാരക്കര പൂയപ്പള്ളിയില്‍ നാലാം ക്ലാസുകാരിക്ക് ട്യൂഷന്‍ ടീച്ചറുടെ ക്രൂരമര്‍ദ്ദനം. മരുതമണ്‍ പള്ളിയില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. അയല്‍വാസിയായ യുവതിയുടെ അടുത്ത് ട്യൂഷന് പോയ കുട്ടിക്കാണ് ദുരനുഭവം ഉണ്ടായത്. വീണ, സൂര്യ എന്നീ യുവതികളുടെ പക്കലാണ് കുട്ടി പഠിക്കാന്‍ പോയത്. ക്ലാസില്‍ ടെസ്റ്റ് പേപ്പര്‍ ഇട്ടപ്പോള്‍ മാര്‍ക്ക് കുറഞ്ഞതാണ് മര്‍ദ്ദനത്തിനിടയാക്കിയത്. ചൂരല്‍ ഉപയോഗിച്ച് കുഞ്ഞിന്റെ തുടയില്‍ അടിച്ചതിന് പുറമേ തല ഭിത്തിയില്‍ ഇടിപ്പിച്ച ശേഷം നിലത്ത്കൂടി വലിച്ചിഴയ്ക്കുകയും ചെയ്തു. മര്‍ദ്ദിച്ച വിവരം പുറത്ത് വീട്ടില്‍ പറഞ്ഞാല്‍ ഇനിയും ഉപദ്രവിക്കുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തിയിരുന്നതിനാല്‍ സംഭവം കുട്ടി വീട്ടില്‍ അറിയിച്ചില്ല.

എന്നാല്‍ കുട്ടിയുടെ ശരീരത്തിലെ മര്‍ദ്ദനത്തിന്റെ പാടുകള്‍ ശ്രദ്ധയില്‍പ്പെട്ട അമ്മ വിവരം തിരക്കി. ആരോടും പറയരുതെന്ന് സത്യം ചെയ്യിച്ച ശേഷമാണ് കുട്ടി ക്രൂരമര്‍ദ്ദനത്തിന്റെ വിവരം പുറത്ത് പറഞ്ഞത്. ഇനി തല്ലിയാല്‍ ചത്ത് പോകുമെന്ന് പറഞ്ഞ് കുഞ്ഞ് കാലില്‍ വീണതുള്‍പ്പെടെയുള്ള വിവരങ്ങള്‍ കേട്ടതോടെ അമ്മ സംഭവം പുറംലോകത്തെ അറിയിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ ഇടപെട്ട് എസ്പിയോട് റിപ്പോര്‍ട്ട് തേടി. ബാലനീതി നിയമം അനുസരിച്ച് പൂയപ്പള്ളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.