പോലീസ് അക്കാദമിയിലെ താൽക്കാലിക നിയമനത്തിൽ അഴിമതി; പെൻഷൻ പ്രായം പിന്നിട്ടവർക്കും നിയമനം; എല്ലാ നിയമനങ്ങളും എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴി ആയിരിക്കണമെന്ന ഡിജിപിയുടെ ഉത്തരവിന് പുല്ല് വില; താൽക്കാലിക ജീവനക്കാരുടെ കൂട്ടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ ഭാര്യമാരും ഉൾപ്പെടുന്നു

പോലീസ് അക്കാദമിയിലെ താൽക്കാലിക നിയമനത്തിൽ അഴിമതി; പെൻഷൻ പ്രായം പിന്നിട്ടവർക്കും നിയമനം; എല്ലാ നിയമനങ്ങളും എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴി ആയിരിക്കണമെന്ന ഡിജിപിയുടെ ഉത്തരവിന് പുല്ല് വില; താൽക്കാലിക ജീവനക്കാരുടെ കൂട്ടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ ഭാര്യമാരും ഉൾപ്പെടുന്നു

തൃശ്ശൂർ :എല്ലാ നിയമനങ്ങളും എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴി ആയിരിക്കണമെന്ന ഡിജിപിയുടെ ഉത്തരവിന് പുല്ല് വില.പോലീസ് അക്കാദമിയിലെ താൽക്കാലിക നിയമനത്തിൽ അഴിമതിയെന്ന് ആരോപണം. പെൻഷൻ പ്രായം പിന്നിട്ടവർക്കും വിവിധ തസ്തികളിൽ നിയമനം നൽകിയതായി കണ്ടെത്തി.

താൽക്കാലിക നിയമനം ലഭിച്ചവരിൽ ആറ് പേർ 60 വയസ്സിന് മുകളിലുള്ളവരാണ്. ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെട്ട ബോർഡ് നേരിട്ട് അഭിമുഖം നടത്തിയാണ് നിയമനം നടത്തിയത്. 82 താൽക്കാലിക ജീവനക്കാർക്ക് ഇടയിലാണ് പെൻഷൻപ്രായം പിന്നിട്ടവർ പോലും ഇടം പിടിച്ചത് .താൽക്കാലിക ജീവനക്കാരുടെ കൂട്ടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ ഭാര്യമാരും ഉൾപ്പെടുന്നു

59 ദിവസത്തേക്കാണ് നിയമനം എന്ന് പറയുന്നുണ്ടെങ്കിലും കാലാവധി പൂർത്തിയാകുന്ന മുറയ്ക്ക് തുടർ നിയമനം ലഭിക്കുന്നതിനാൽ വർഷങ്ങളായി ഇവർ ജോലിയുണ്ട് . കുടുംബത്തിൽ സ്ഥിരവരുമാനം ഇല്ലാത്ത അപേക്ഷകർക്ക് മുൻഗണന നൽകണമെന്ന് ഉത്തരവിൽ വ്യക്തമായി പറയുന്നുണ്ടെങ്കിലും മുതിർന്ന ഉദ്യോഗസ്ഥരുടെ ഭാര്യമാർക്ക് അടക്കം നിയമനം ലഭിക്കും .ദാരിദ്ര്യരേഖക്ക് താഴെ ഉള്ളവർക്ക് മുൻഗണന നൽകാൻ ഉത്തരവിൽ നിർദ്ദേശമുണ്ട് എന്നാൽ സർക്കാർ വകുപ്പിലെ ക്ലാർക്കിൻ്റെ ഭാര്യ ഉൾപ്പെടെയുള്ളവർ ഇവിടെ ജോലി ചെയ്യുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുതിർന്ന തസ്തികയിലുള്ള വരുടെ അടക്കം മൂന്നു ഉദ്യോഗസ്ഥരുടെ ഭാര്യമാർ ,താഴെത്തട്ടിലുള്ള ജീവനക്കാരുടെ ബന്ധുക്കൾ, പാർട്ടി ശുപാർശപ്രകാരം എത്തിയ എത്തിയവരടക്കം വർഷങ്ങളായി താൽക്കാലിക ജീവനക്കാരായി ജോലി തുടരുന്നു. 59 ദിവസത്തേക്കാണ് നിയമനം എന്ന് സാങ്കേതികമായി പറയുന്നുണ്ടെങ്കിലും ഇവരിൽ ഭൂരിപക്ഷവും ജോലിയിൽ തുടരുകയാണ് പതിവ്.