play-sharp-fill
തിരുവനന്തപുരം മലയിൻകീഴ്  സപ്ലൈകോ ഗോഡൗണിൽ സി ഐ ടി യു , എ ഐ ടി യു സി തൊഴിലാളികള്‍ തമ്മില്‍ സംഘർഷം; രണ്ടുപേർക്ക് പരിക്ക്

തിരുവനന്തപുരം മലയിൻകീഴ് സപ്ലൈകോ ഗോഡൗണിൽ സി ഐ ടി യു , എ ഐ ടി യു സി തൊഴിലാളികള്‍ തമ്മില്‍ സംഘർഷം; രണ്ടുപേർക്ക് പരിക്ക്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മലയിൻകീഴ് ശിവജിപുരത്ത് പ്രവര്‍ത്തിക്കുന്ന സപ്ലൈകോ ഗോഡൗണിൽ ഇന്നലെ രാവിലെ സി ഐ ടി യു , എ ഐ ടി യു സി തൊഴിലാളികള്‍ തമ്മില്‍ ഏറ്റുമുട്ടി. ഏതാണ്ട് അരമണിക്കൂറോളം സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനിന്നു. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ആശുപത്രിയില്‍ ചികിത്സയിലുള്ള ഇരുവരും പോലീസില്‍ പരാതി നല്‍കി.

ഗോഡൗണിലെ എഐടിയുസി ചുമട്ട് തൊഴിലാളി യൂണിയന്‍ സെക്രട്ടറി ആര്‍ സുശീലന്‍, സിഐടിയു കണ്‍വീനര്‍ എം എസ് ബിജു എന്നിവര്‍ക്കാണ് പരിക്കേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സി ഐ ടി യു യൂണിയനിൽ നിന്ന് ബി ഷാജഹാൻ, പി രാധാകൃഷ്ണൻ, കെ രതീഷ്, വി ശ്രീകുമാർ, എം ഗിരീശൻ എന്നീ തൊഴിലാളികൾ അടുത്തിടെ എ ഐ ടി യു സി യൂണിയനിലേക്ക് മാറിയിരുന്നു.

ഇവർ ഇന്നലെ രാവിലെ എ എൽ ഒ നൽകിയ പുതിയ തിരിച്ചറിയൽ കാർഡുമായി കയറ്റിറക്ക് ജോലിക്കായി എത്തിയപ്പോള്‍ ജോലിചെയ്യാൻ അനുവദിക്കില്ലെന്ന് സി ഐ ടി യു പ്രവർത്തകർ പറഞ്ഞതിനെ തുടർന്നാണ് വാക്ക് തർക്കവും കൈയാങ്കളിയും ഉണ്ടായത്. പരിക്കേറ്റ ഗിരീശൻ, രാധാകൃഷ്ണൻ നായർ എന്നിവരെ മലയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.