പോലീസ് അക്കാദമിയിലെ താൽക്കാലിക നിയമനത്തിൽ അഴിമതി; പെൻഷൻ പ്രായം പിന്നിട്ടവർക്കും നിയമനം; എല്ലാ നിയമനങ്ങളും എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴി ആയിരിക്കണമെന്ന ഡിജിപിയുടെ ഉത്തരവിന് പുല്ല് വില; താൽക്കാലിക ജീവനക്കാരുടെ കൂട്ടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ ഭാര്യമാരും ഉൾപ്പെടുന്നു
തൃശ്ശൂർ :എല്ലാ നിയമനങ്ങളും എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴി ആയിരിക്കണമെന്ന ഡിജിപിയുടെ ഉത്തരവിന് പുല്ല് വില.പോലീസ് അക്കാദമിയിലെ താൽക്കാലിക നിയമനത്തിൽ അഴിമതിയെന്ന് ആരോപണം. പെൻഷൻ പ്രായം പിന്നിട്ടവർക്കും വിവിധ തസ്തികളിൽ നിയമനം നൽകിയതായി കണ്ടെത്തി. താൽക്കാലിക നിയമനം ലഭിച്ചവരിൽ ആറ് പേർ 60 വയസ്സിന് മുകളിലുള്ളവരാണ്. ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെട്ട ബോർഡ് നേരിട്ട് അഭിമുഖം നടത്തിയാണ് നിയമനം നടത്തിയത്. 82 താൽക്കാലിക ജീവനക്കാർക്ക് ഇടയിലാണ് പെൻഷൻപ്രായം പിന്നിട്ടവർ പോലും ഇടം പിടിച്ചത് .താൽക്കാലിക ജീവനക്കാരുടെ കൂട്ടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ ഭാര്യമാരും ഉൾപ്പെടുന്നു 59 ദിവസത്തേക്കാണ് നിയമനം […]