play-sharp-fill
ബാലാമണി അമ്മ പുരസ്‌കാരം കവി വി. മധുസൂദനൻ നായർക്ക്;മലയാള കവിതയുടെ ഭാവശുദ്ധിയും അക്ഷരശുദ്ധിയും പാലിക്കാൻ നൽകിയ സംഭാവനയുടെ പേരിലാണ് പുരസ്‌കാരം.ഡിസംബർ 17ന് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ പുരസ്‌കാരം സമ്മാനിക്കും…

കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഇത്തവണത്തെ ബാലാമണി മണി അമ്മ പുരസ്‌കാരം കവി വി മധുസൂദനന്‍ നായര്‍ക്ക്. ഡിസംബര്‍ 17ന് പുസ്തകോത്സവ വേദിയില്‍ വെച്ചാണ് പുരസ്‌കാരം സമ്മാനിക്കുക.

അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവും ചേര്‍ന്നതാണ് പുരസ്‌കാരം. മലയാള കവിതയുടെ ഭാവശുദ്ധിയും അക്ഷരശുദ്ധിയും പാലിക്കാന്‍ നല്‍കിയ സംഭാവനയുടെ പേരിലാണ് പുരസ്‌കാരം നല്‍കുന്നത്. പ്രൊഫസര്‍ തോമസ് മാത്യൂ, കെ.എല്‍. മോഹനവര്‍മ്മ എന്നിവര്‍ അംഗങ്ങളും സി. രാധാകൃഷ്ണന്‍ അധ്യക്ഷനുമായുള്ള സമിതിയാണ് അവാര്‍ഡ് നിശ്ചയിച്ചത്.

അഞ്ച് പതിറ്റാണ്ടിലേറെയായി മലയാള സാഹിത്യ വേദിയെ ചേലും ശീലും പഠിപ്പിച്ചുവരുന്ന കവിയാണ് വി. മദുസൂദനന്‍ നായര്‍. കവയിത്രി നാലപ്പാട്ട് ബാലാമണിയമ്മയുടെ ഓര്‍മ നിലനിര്‍ത്തുന്ന ഈ പുരസ്‌കാരം ഇത് പതിനെട്ടാമത്തെ തവണയാണ് നല്‍കുന്നതെന്ന് അന്താരാഷ്ട്ര പുസ്തകോത്സവ സമിതി പ്രസിഡന്റ് ഇ.എന്‍. നന്ദകുമാറും ജനറല്‍ കണ്‍വീനര്‍ ഇ.എം. ഹരിദാസും അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group