play-sharp-fill
സമൂഹമാധ്യമത്തിലൂടെ സൗഹൃദം സ്ഥാപിച്ച്   വീട്ടമ്മയുടെ ചിത്രങ്ങൾ കൈക്കലാക്കി; ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി  പീഡിപ്പിച്ചു; പുഞ്ചവയൽ സ്വദേശി അറസ്റ്റിൽ

സമൂഹമാധ്യമത്തിലൂടെ സൗഹൃദം സ്ഥാപിച്ച് വീട്ടമ്മയുടെ ചിത്രങ്ങൾ കൈക്കലാക്കി; ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; പുഞ്ചവയൽ സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക

കോട്ടയം: വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

പുഞ്ചവയൽ ആനികുന്ന് ഭാഗത്ത് തുറവാതുക്കൽ വീട്ടിൽ മാത്യു മകൻ സബീൽ മാത്യു(29) നെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ വീട്ടമ്മയുമായി സമൂഹമാധ്യമത്തിലൂടെ സൗഹൃദം സ്ഥാപിക്കുകയും ഇതിലൂടെ വീട്ടമ്മയുടെ ചിത്രങ്ങൾ കൈക്കലാക്കുകയും ഇത് കാണിച്ച് വീട്ടമ്മയെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു.

യുവതിയുടെ പരാതിയെ തുടർന്ന് മുണ്ടക്കയം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.

മുണ്ടക്കയം സ്റ്റേഷൻ എസ്.എച്ച്.ഓ ഷൈൻ കുമാർ എ, എസ്.ഐ മാരായ അനീഷ് പി.എസ്, അനൂബ് കുമാർ, സി.പി.ഓ മാരായ ജ്യോതിഷ് ടി.ഡി, ജോൺസൺ എം.ജെ, ബിജി വി.ജെ,രഞ്ജിത്ത് പി.റ്റി, രഞ്ജിത്ത് എസ്. നായർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.