ബാലാമണി അമ്മ പുരസ്‌കാരം കവി വി. മധുസൂദനൻ നായർക്ക്;മലയാള കവിതയുടെ ഭാവശുദ്ധിയും അക്ഷരശുദ്ധിയും പാലിക്കാൻ നൽകിയ സംഭാവനയുടെ പേരിലാണ് പുരസ്‌കാരം.ഡിസംബർ 17ന് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ പുരസ്‌കാരം സമ്മാനിക്കും…
കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഇത്തവണത്തെ ബാലാമണി മണി അമ്മ പുരസ്‌കാരം കവി വി മധുസൂദനന്‍ നായര്‍ക്ക്. ഡിസംബര്‍ 17ന് പുസ്തകോത്സവ വേദിയില്‍ വെച്ചാണ് പുരസ്‌കാരം സമ്മാനിക്കുക. അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവും ചേര്‍ന്നതാണ് പുരസ്‌കാരം. മലയാള കവിതയുടെ ഭാവശുദ്ധിയും അക്ഷരശുദ്ധിയും പാലിക്കാന്‍ നല്‍കിയ സംഭാവനയുടെ പേരിലാണ് പുരസ്‌കാരം നല്‍കുന്നത്. പ്രൊഫസര്‍ തോമസ് മാത്യൂ, കെ.എല്‍. മോഹനവര്‍മ്മ എന്നിവര്‍ അംഗങ്ങളും സി. രാധാകൃഷ്ണന്‍ അധ്യക്ഷനുമായുള്ള സമിതിയാണ് അവാര്‍ഡ് നിശ്ചയിച്ചത്. അഞ്ച് പതിറ്റാണ്ടിലേറെയായി മലയാള സാഹിത്യ വേദിയെ ചേലും ശീലും പഠിപ്പിച്ചുവരുന്ന കവിയാണ് വി. മദുസൂദനന്‍ നായര്‍. […]