സ്കൂൾ വിദ്യാർഥിയുടെ പെരുമാറ്റത്തിൽ മാറ്റം ; ചൈൽഡ് ലൈൻ കൗൺസിലിംഗിനിടെ കുട്ടിയുടെ വെളിപ്പെടുത്തലിൽ ഞെട്ടി അധികൃതർ ; ഒടുവിൽ പിതാവ് അറസ്റ്റിൽ

സ്കൂൾ വിദ്യാർഥിയുടെ പെരുമാറ്റത്തിൽ മാറ്റം ; ചൈൽഡ് ലൈൻ കൗൺസിലിംഗിനിടെ കുട്ടിയുടെ വെളിപ്പെടുത്തലിൽ ഞെട്ടി അധികൃതർ ; ഒടുവിൽ പിതാവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ

കണ്ണൂർ : കണ്ണൂരിൽ സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച പിതാവ് പൊലീസ് പിടിയിൽ. കുട്ടിയുടെ പെരുമാറ്റത്തിലെ മാറ്റം സ്കൂൾ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്.

പിന്നീട് നടത്തിയ ചൈൽഡ് ലൈൻ കൗൺസിലിംഗിനിടെ കുട്ടി പീഡന വിവരം വെളിപ്പെടുത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്കൂൾ അധികൃതരും ചൈൽഡ് ലൈൻ പ്രവർത്തകരും സംഭവം പൊലീസിൽ അറിയിച്ചതോടെ സർക്കാർ ഉദ്യോഗസ്ഥനായ പിതാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.