പ്ലസ് വണ്‍ മൂന്നാം അലോട്ട്മെന്റിന് ശേഷം സാമുദായിക ക്വാട്ടയില്‍ പ്രവേശനം ; ഇഷ്ടവിഷയത്തില്‍ ആഗ്രഹിക്കുന്ന സ്‌കൂളില്‍ അവസരം കിട്ടാതെ വിദ്യാര്‍ത്ഥികള്‍
കോഴിക്കോട്: പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കാന്‍ ഒരാഴ്ച മാത്രം ബാക്കിനില്‍ക്കേ രണ്ടാം അലോട്ട്മെന്റിനൊപ്പം സാമുദായിക ക്വാട്ടയിലേക്കുള്ള പ്രവേശനവും നടക്കുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് ഇഷ്ടവിഷയങ്ങളില്‍ അവര്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാലയങ്ങളിലെ അവസരം നഷ്ടമാക്കുന്നു.
രണ്ടാം അലോട്ട്മെന്റില്‍ പ്രവേശനം ലഭിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സാമുദായിക ക്വാട്ടയില്‍ പ്രവേശനം നേടേണ്ട അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. ആരെങ്കിലും മൂന്നാം അലോട്ട്മെന്റ് വന്നശേഷം നോക്കിയിട്ട് സാമുദായിക ക്വാട്ടയില്‍ പ്രവേശനം നേടാമെന്ന് കഴിഞ്ഞ വര്‍ഷങ്ങളിലെപ്പോലെ കാത്തിരുന്നാല്‍ അത്തരം വിദ്യാര്‍ത്ഥികള്‍ക്ക് മൂന്നാം അലോട്ട്മെന്റില്‍ സീറ്റ് ലഭിച്ചില്ലെങ്കില്‍ കമ്മ്യൂണിറ്റി ക്വാട്ടയിലും അവസരം ലഭിക്കില്ലെന്ന് ചുരുക്കം. ഇത് പല വിദ്യാര്‍ത്ഥികള്‍ക്കും അവര്‍ ആഗ്രഹിക്കുന്ന വിഷയത്തിലുള്ള പഠന സാധ്യതയും ഇല്ലാതാക്കുന്ന സ്ഥിതിയാണ് ഇതിലൂടെ സംഭവിച്ചിരിക്കുന്നത്.
ഒന്നാം അലോട്ട്മെന്റിലും രണ്ടാം അലോട്ട്മെന്റിലും ആഗ്രഹിച്ച വിദ്യാലയത്തില്‍ പഠിക്കാന്‍ അവര്‍ ഓപ്ഷന്‍ നല്‍കിയ വിഷയത്തില്‍ അവസരം ലഭിക്കുന്നില്ലെങ്കില്‍ മൂന്നാം അലോട്ട്മെന്റ് വരെ കാത്തിരിക്കാന്‍ സാധിക്കും. ഇത്തരം കുട്ടികള്‍ ഒന്നാം അലോട്ട്മെന്റിലും രണ്ടാം അലോട്ട് മെന്റിലും താല്‍ക്കാലിക പ്രവേശനം തരപ്പെടുത്തിയ ശേഷമാണ് ഇതിന് ശ്രമിക്കാറ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നത്തെ സാഹചര്യത്തില്‍ അത്തരം ഒന്ന് അപൂര്‍വമായെ സംഭവിക്കൂവെന്നാണ് അദ്ധ്യാപകര്‍ പറയുന്നത്. എല്ലാ വിദ്യാലയങ്ങളിലെയും പത്താക്ലാസ് വിദ്യാര്‍ത്ഥികളുടെ വാട്ട്സ്‌ആപ്പ് ക്ലാസ് ഗ്രൂപ്പുകളിലെല്ലാം വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും യാതൊരു സംശയത്തിനും ഇടയുണ്ടാവാത്ത തരത്തില്‍ ഇക്കാര്യങ്ങളെല്ലാം വിശദമായി തന്നെ നല്‍കിയിട്ടുണ്ടെന്നതും അദ്ധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ സാമുദായിക ക്വാട്ടയിലെ പ്രവേശന നടപടി ക്രമം അവസാനത്തേക്ക് വെക്കാതെ ഇടക്കു വന്നത് പലര്‍ക്കും ബുദ്ധിമുട്ടായിട്ടുണ്ട്. മെറിറ്റില്‍ തന്നെ സീറ്റു കിട്ടിയാല്‍ സാമുദായിക ക്വാട്ടയില്‍ പ്രവേശനം നേടുന്നതിനുള്ള ശുപാര്‍ശകളും ഉയര്‍ന്ന സാമ്ബത്തിക ചെലവുമെല്ലാം ഒഴിവാക്കാമായിരുന്നു. ഉയര്‍ന്ന മാര്‍ക്കുണ്ടായിട്ടും ആദ്യ അലോട്ട് മെന്റില്‍ പ്രവേശനം ലഭിക്കാതെ പോയവര്‍ക്ക് അവര്‍ ആദ്യം നല്‍കിയ മുന്‍ഗണനാ ക്രമത്തിലുള്ള ഇഷ്ടപ്പെട്ട വിദ്യാലയങ്ങളിലെ പ്രവേശനവും ഇതിലൂടെ നഷ്ടപ്പെടും.