ജന്മനാട്ടിലേക്ക് മടങ്ങിവന്നിട്ട് ഒന്നരവർഷം; സൈ​​ന്യ​​ത്തി​​ന്‍റെ വാ​​ഹ​​ന​​വും അം​​ഗ​​ര​​ക്ഷ​​ക​​രു​​മൊ​​ക്കെ​​യു​​ണ്ടാ​​യി​​രു​​ന്നി​​ട്ടും ഔ​​ദ്യോ​​ഗി​​ക വാ​​ഹ​​നം ഉ​​പേ​​ക്ഷി​​ച്ചുള്ള യാത്രകൾ ; ഏവർക്കും പ്രിയപ്പെട്ട  ബ്രി​ഗേ​ഡി​യ​ര്‍ ന​രേ​ന്ദ്ര​നാ​ഥിന്‍റെ അപ്രതീക്ഷിത വേര്‍പാടിൽ ഞെട്ടി സുഹൃത്തുക്കളും ബന്ധുക്കളും

ജന്മനാട്ടിലേക്ക് മടങ്ങിവന്നിട്ട് ഒന്നരവർഷം; സൈ​​ന്യ​​ത്തി​​ന്‍റെ വാ​​ഹ​​ന​​വും അം​​ഗ​​ര​​ക്ഷ​​ക​​രു​​മൊ​​ക്കെ​​യു​​ണ്ടാ​​യി​​രു​​ന്നി​​ട്ടും ഔ​​ദ്യോ​​ഗി​​ക വാ​​ഹ​​നം ഉ​​പേ​​ക്ഷി​​ച്ചുള്ള യാത്രകൾ ; ഏവർക്കും പ്രിയപ്പെട്ട ബ്രി​ഗേ​ഡി​യ​ര്‍ ന​രേ​ന്ദ്ര​നാ​ഥിന്‍റെ അപ്രതീക്ഷിത വേര്‍പാടിൽ ഞെട്ടി സുഹൃത്തുക്കളും ബന്ധുക്കളും

വൈ​​ക്കം: എ​​ന്‍​​സി​​സി കോ​​ട്ട​​യം ഗ്രൂ​​പ്പ് ക​​മാ​​ന്‍​​ഡ​​റാ​​യി ഡെ​​പ്യൂ​​ട്ടേ​​ഷ​​നി​​ല്‍ ജന്മനാട്ടിലെത്തിയിട്ട് ഒന്നരവർഷം. ഇ​​നി ഒ​​രു വ​​ര്‍​​ഷ​​ത്തി​​ല​​ധി​​ക​​മേ സ​​ര്‍​​വീ​​സു​​ണ്ടാ​​യി​​രു​​ന്നു​​ള്ളൂ. തിരക്കുകൾ കഴി‍ഞ്ഞ് സ്വസ്ഥമായി ഭാ​​ര്യ​​യും മ​​ക്ക​​ളു​​മാ​​യി ശാ​​ന്ത​​മാ​​യി ക​​ഴി​​യ​​ണ​​മെ​​ന്ന ആ​​ഗ്ര​​ഹിച്ച ബ്രി​​ഗേ​​ഡി​​യ​​ര്‍ എ​​സ്. ന​​രേ​​ന്ദ്ര​​നാ​​ഥ് സാ​​ജ​​ന്റെ മരണത്തിൽ ഞെട്ടി സുഹൃത്തുക്കളും ബന്ധുക്കളും .

വ​​ലി​​യ സൈ​​നി​​ക ഉ​​ദ്യോ​​ഗ​​സ്ഥ​​ന്‍റെ ത​​ല​​ക്ക​​ന​​മി​​ല്ലാ​​തി​​രു​​ന്ന​​തി​​നാ​​ല്‍ നാ​​ട്ടു​​കാ​​ര്‍​​ക്കും ഏ​​റെ പ്രി​​യ​​ങ്ക​​ര​​നാ​​യി​​രു​​ന്ന നരേന്ദ്രനാഥ് എല്ലാവരോടും വളരെ സ്നേഹത്തോടെയാണ് പെരുമാറിയിരുന്നത്. ഇദ്ദേഹത്തെ ഓഫീസിലെ ഗസ്റ്റ് റൂമില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.

സൈ​​ന്യ​​ത്തി​​ന്‍റെ വാ​​ഹ​​ന​​വും അം​​ഗ​​ര​​ക്ഷ​​ക​​രു​​മൊ​​ക്കെ​​യു​​ണ്ടാ​​യി​​രു​​ന്നി​​ട്ടും ഔ​​ദ്യോ​​ഗി​​ക വാ​​ഹ​​നം ഉ​​പേ​​ക്ഷി​​ച്ചു കെ​എ​​സ്‌ആ​​ര്‍​​ടി​​സി ബ​​സി​​ലാ​​ണ് ബ്രി​​ഗേ​​ഡി​​യ​​ര്‍ കോ​​ട്ട​​യ​​ത്തെ ഓ​​ഫീ​​സി​​ലേ​​ക്കു പോ​​കു​​ക​​യും വ​​രി​​ക​​യും ചെ​​യ്തി​​രു​​ന്ന​​ത്. ഒ​​രു അം​​ഗ​​ര​​ക്ഷ​​ക​​നെ മാ​​ത്രം നി​​ല​​നി​​ര്‍​​ത്തി അ​​ദ്ദേ​​ഹ​​ത്തെ സ്വ​​ന്തം കു​​ടും​​ബ​വീ​​ട്ടി​​ല്‍ താ​​മ​​സി​​പ്പി​​ച്ചി​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ​​തി​​വുപോ​​ലെ ശാ​​സ്താ​​വി​​ന്‍റെ അമ്പ​​ല​​ത്തി​​ല്‍ ഭാ​​ര്യ പ്ര​​സീ​​ത​​യു​​മൊ​​ത്ത് ഇ​​ന്ന​​ലെ രാ​​വി​​ലെ വ​​ന്ന് തൊ​​ഴു​​തു​​മ​​ട​​ങ്ങുമ്പോ​​ഴും അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ മു​​ഖ​​ത്ത് യാ​​തൊ​​രു സം​​ഘ​​ര്‍​​ഷ​​വു​​മു​​ള്ള​​താ​​യി തോ​​ന്നി​​യി​​ല്ലെ​​ന്നു ന​​ഗ​​ര​​സ​​ഭാ കൗ​​ണ്‍​സി​​ല​​ര്‍ ഹ​​രി​​ദാ​​സ​​ന്‍ നാ​​യ​​ര്‍ പ​​റ​​ഞ്ഞു. അ​​ദ്ദേ​​ഹ​​വു​​മാ​​യി ഏ​​റെ അ​​ടു​​പ്പ​​മു​​ള്ള റി​​ട്ട​. ബംഗളൂരുവിലും തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തും പ​​ഠി​​ക്കു​​ന്ന മ​​ക്ക​​ളാ​​യ ഗൗ​​രി​​ക്കും പാ​​ര്‍​​വ​​തിക്കും ​​ഭാ​​ര്യ പ്ര​​സീ​​ത​​യ്ക്കും സ​​ഹ​​പ്ര​​വ​​ര്‍​​ത്ത​​ക​​ര്‍​​ക്കും ബ്രി​​ഗേ​​ഡി​​യ​​റുടെ മ​​ര​​ണ​​ത്തി​​ലേ​​ക്കു ന​​യി​​ച്ച കാരണത്തെ​​ക്കു​​റി​​ച്ച്‌ അ​​റി​​യില്ല.

സൈ​​നി​​ക സ്കൂ​​ളി​​ല്‍ പ​​ഠി​​ച്ച്‌ ഉ​​ന്ന​​ത പ​​ദ​​വി​​യി​​ലെ​​ത്തി​​യ ന​​രേ​​ന്ദ്ര​​നാ​​ഥി​​ന്‍റെ അ​​കാ​​ല​​വി​​യോ​​ഗം ബ​​ന്ധു​​ക്ക​​ളെ​​യും ത​​ള​​ര്‍​​ത്തി. മൃ​​ത​​ദേ​​ഹം പോ​​സ്റ്റ്മോ​​ര്‍​​ട്ട​​ത്തി​​നു ശേ​​ഷം വൈ​​ക്ക​​ത്തെ വീ​​ട്ടി​​ലെ​​ത്തി​​ച്ചു. ഇ​​ന്ന് ഉ​​ച്ച​​യ്ക്ക് 12ന് ​​വീ​​ട്ടു​​വ​​ള​​പ്പി​​ല്‍ സം​​സ്കാ​​രം ന​​ട​​ക്കും.