പാലക്കാട് വീണ്ടും കര്‍ഷക ആത്മഹത്യ; കരിങ്കുളം സ്വദേശി വീടിന്റെ ഉമ്മറത്ത് തൂങ്ങിമരിച്ചത് വട്ടിപ്പലിശക്കാരുടെ ഭീഷണിയെത്തുടര്‍ന്ന്; പണം കടം കൊടുത്തവര്‍ നിരന്തരം വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു എന്ന് ബന്ധുക്കള്‍

പാലക്കാട് വീണ്ടും കര്‍ഷക ആത്മഹത്യ; കരിങ്കുളം സ്വദേശി വീടിന്റെ ഉമ്മറത്ത് തൂങ്ങിമരിച്ചത് വട്ടിപ്പലിശക്കാരുടെ ഭീഷണിയെത്തുടര്‍ന്ന്; പണം കടം കൊടുത്തവര്‍ നിരന്തരം വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു എന്ന് ബന്ധുക്കള്‍

Spread the love

സ്വന്തം ലേഖകന്‍

പാലക്കാട്: പാലക്കാട്ട് വീണ്ടും കര്‍ഷക ആത്മഹത്യ. വട്ടിപ്പലിശക്കാരുടെ ഭീഷണിയെത്തുടര്‍ന്ന് എലവഞ്ചേരി കരിങ്കുളം സ്വദേശി ഏറാത്ത് വീട്ടില്‍ കണ്ണന്‍കുട്ടിയാണ് ജീവനൊടുക്കിയത്. അന്‍പത്തിയാറ് വയസ്സായിരുന്നു.

കണ്ണന്‍കുട്ടി വീടിന്റെ ഉമ്മറത്താണ് തൂങ്ങിമരിച്ചത്. സ്വകാര്യ ധനകാര്യസ്ഥാപനങ്ങളില്‍
നിന്നും പലിശക്കാരില്‍ നിന്നുമാണ് കടമെടുത്തിരുന്നത്. പറഞ്ഞ സമയത്ത് പണം കൊടുക്കാന്‍ കഴിയാത്തതിനാല്‍ പണം നല്‍കിയവര്‍ വീട്ടിലെത്തി നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നുവെന്നും കിടപ്പാടംവരെ നഷ്ടപ്പെട്ടു എന്നുമാണ് ബന്ധുക്കള്‍ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആറുദിവസം മുന്‍പ മാത്രമാണ് നെന്മാറയിലെ കര്‍ഷകനായ വേലുക്കുട്ടി കടക്കെണിയെത്തുടര്‍ന്ന് ജീവനൊടുക്കിയത്. ഇദ്ദേഹത്തിനും വലിയ ബാദ്ധ്യത ഉണ്ടായിരുന്നു. വേലുക്കുട്ടിയുടെ ആത്മഹത്യയെത്തുടര്‍ന്ന് ബ്ലേഡ് പലിശക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് പൊലീസ് പറഞ്ഞിരുന്നത്.

രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. കണ്ണന്‍കുട്ടിക്ക് അഞ്ചുലക്ഷം രൂപയിലേറെ കടമുണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.