സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് ധനമന്ത്രി; ക്ഷേമപെൻഷൻ കൂട്ടി നൽകാൻ കാശില്ല; പക്ഷെ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന് പൊടിപൊടിക്കുന്നത് കോടികൾ; പുതിയ കറുത്ത കാറും കനത്ത സുരക്ഷയും അടക്കം മുഖ്യമന്ത്രിക്ക് മാത്രം സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവഴിക്കുന്നത് കോടികൾ; പിണറായി ഭയത്താൽ ചോദിച്ചതെല്ലാം വാരിക്കോരി കൊടുത്ത്  ധനമന്ത്രിയും

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് ധനമന്ത്രി; ക്ഷേമപെൻഷൻ കൂട്ടി നൽകാൻ കാശില്ല; പക്ഷെ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന് പൊടിപൊടിക്കുന്നത് കോടികൾ; പുതിയ കറുത്ത കാറും കനത്ത സുരക്ഷയും അടക്കം മുഖ്യമന്ത്രിക്ക് മാത്രം സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവഴിക്കുന്നത് കോടികൾ; പിണറായി ഭയത്താൽ ചോദിച്ചതെല്ലാം വാരിക്കോരി കൊടുത്ത് ധനമന്ത്രിയും

സ്വന്തം ലേഖിക

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം കെങ്കേമമാക്കാനുള്ള പുറപ്പാടിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഏപ്രില്‍ ആദ്യവാരം കണ്ണൂരില്‍ ആരംഭിച്ച്‌ മെയ് അവസാനം തിരുവനന്തപുരത്ത് സമാപിക്കുന്ന തരത്തില്‍ പ്രദര്‍ശന വിപണനമേള ആറ് കോര്‍പ്പറേഷന്‍ കേന്ദ്രങ്ങളില്‍ വിപുലമായും ഇതര ജില്ലാ കേന്ദ്രങ്ങളില്‍ പരിമിതപ്പെടുത്തിയും സംഘടിപ്പിക്കാനാണ് മുഖ്യമന്ത്രി തീരുമാനിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പബ്ലിക്ക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തിലാണ് മേള സംഘടിപ്പിക്കുന്നത്. എല്ലാ സര്‍ക്കാര്‍ വകുപ്പുകളും മേളയില്‍ പങ്കെടുക്കണമെന്നും സ്റ്റാളുകള്‍ സജ്ജമാക്കണമെന്നും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.

പബ്ലിക്ക് റിലേഷന്‍സ് വകുപ്പിന് 3.40 കോടിയും മേളയില്‍ സജീവ സാന്നിധ്യമാകേണ്ട വകുപ്പുകള്‍ക്ക് 8 കോടിയും മറ്റ് വകുപ്പുകള്‍, സ്ഥാപനങ്ങള്‍ എന്നിവക്ക് 23.76 കോടിയും അടക്കം ആകെ 35.16 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

ഈ മാസം 24 ന് പബ്ലിക്ക് റിലേഷന്‍സ് വകുപ്പില്‍ നിന്ന് ഇതു സംബന്ധിച്ച ഉത്തരവിറങ്ങി. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ തുക പോലും 100 രൂപ കൂട്ടി കൊടുക്കാന്‍ ഈ ബജറ്റില്‍ ധനകാര്യമന്ത്രി തയ്യാറായിരുന്നില്ല.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് പറയുമ്പോഴാണ് റെക്കോര്‍ഡ് തുക ചെലവിട്ടുള്ള ആഘോഷം. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഡി.എ , ലീവ് സറണ്ടര്‍, പെന്‍ഷന്‍ കുടിശിക തുടങ്ങി എല്ലാം പണമില്ലാത്തതിനെ തുടര്‍ന്ന് തടഞ്ഞ് വെച്ചിരിക്കുമ്പോഴാണ് 35.16 കോടി രൂപക്ക് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കാന്‍ തുക അനുവദിച്ചിരിക്കുന്നത്.

പുതിയ കറുത്ത കാറും കനത്ത സുരക്ഷയും അടക്കം മുഖ്യമന്ത്രിക്ക് മാത്രം സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് കോടികളാണ് ചെലവഴിക്കുന്നത്. സാമ്പത്തിക. പ്രതിസന്ധിയെന്ന് പറഞ്ഞ് ജനങ്ങളുടെ പെന്‍ഷന്‍ 100 രൂപ കൂട്ടാത്ത ധനമന്ത്രി ബാലഗോപാല്‍ പിണറായി ഭയത്താല്‍ ചോദിച്ചതെല്ലാം വാരി കോരി കൊടുക്കുകയാണെന്നാണ് ആരോപണം.