രാജ്യത്ത് ഇന്ധന വില കുതിച്ചുയരുന്നു;  ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 84 പൈസയും ഡീസലിന് 81 പൈസയും കൂട്ടി

രാജ്യത്ത് ഇന്ധന വില കുതിച്ചുയരുന്നു; ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 84 പൈസയും ഡീസലിന് 81 പൈസയും കൂട്ടി

സ്വന്തം ലേഖിക

ന്യൂഡൽഹി: രാജ്യത്ത് ഇന്ധന വില കുതിച്ചുയരുന്നു. ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 84 പൈസയും ഡീസലിന് 81 പൈസയുമാണ് കൂട്ടിയത്.

കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളില്‍ പെട്രോളിന് 3.45 പൈസയും ഡീസലിന് 3.30 പൈസയുമാണ് വര്‍ധിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാലര മാസത്തെ ഇടവേളക്ക് ശേഷം ചൊവ്വാഴ്ച മുതലാണ് ഇന്ധനവില വര്‍ധിപ്പിക്കാന്‍ തുടങ്ങിയത്. ചൊവ്വയും ബുധനും വര്‍ധനവുണ്ടായി.

അഞ്ച് മാസത്തെ ഇടവേളക്കുശേഷം ഗാര്‍ഹിക സിലിണ്ടര്‍ വിലയും വര്‍ധിപ്പിച്ചിരുന്നു. എല്‍പിജി സിലിണ്ടറിന് ഒറ്റയടിക്ക് 50 രൂപയാണ് കൂടിയത്.

അതേസമയം സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം മൂന്നാം ദിവസവും തുടരുകയാണ്. നിരക്ക് വര്‍ധിപ്പിക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടും നടപ്പാക്കാത്തതിനെതിരെയാണ് ബസുടമകളുടെ സമരം.

സ്വകാര്യ ബസുകളെ കൂടുതലായി ആശ്രയിക്കുന്ന മലബാര്‍ മേഖലയില്‍ യാത്രാക്ലേശം രൂക്ഷമാണ്. തിരുവനന്തപുരത്ത് സ്വകാര്യ ബസുകള്‍ ഓടുന്നുണ്ട്. ജനങ്ങളെ മുള്‍മുനയില്‍ നിര്‍ത്തുന്ന സമരം ശരിയാണോ എന്ന് ബസുടമകള്‍ ആലോചിക്കണമെന്നാണ് ഗതാഗത മന്ത്രി ആന്‍റണി രാജു പറയുന്നത്.