ഇനി വിദേശത്തും യുപിഐ ഇടപാട് നടത്താം; ഇന്ത്യയിലെ ആദ്യ പ്ലാറ്റ്‌ഫോമായി ഫോണ്‍ പേ

ഇനി വിദേശത്തും യുപിഐ ഇടപാട് നടത്താം; ഇന്ത്യയിലെ ആദ്യ പ്ലാറ്റ്‌ഫോമായി ഫോണ്‍ പേ

സ്വന്തം ലേഖകൻ

ഡൽഹി: വിദേശത്തും യുപിഐ ഇടപാടുകൾ നടത്താൻ സഹായിക്കുന്ന ആദ്യ ഡിജിറ്റൽ പണമിടപാട് പ്ലാറ്റ്‌ഫോമായി മാറി ഫോൺ പേ.വിദേശത്ത് യാത്ര പോകുന്ന ഇന്ത്യക്കാർക്ക് ഇത് ഏറെ പ്രയോജനം ചെയ്യും. യുപിഐ ഉപയോഗിച്ച്‌ ഇടപാട് നടത്താൻ ഇതുവഴി സാധിക്കും.

രാജ്യാന്തര ഡെബിറ്റ് കാർഡ് ഇടപാട് പോലെ തന്നെയാണ് യുപിഐ വഴിയുള്ള ഇടപാടും. ബാങ്ക് അക്കൗണ്ടിൽ നിന്ന് വിദേശ കറൻസിയുടെ മൂല്യത്തിന് സമാനമായ തുക കിഴിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുഎഇ, സിംഗപ്പൂർ, മൗറീഷ്യസ്, നേപ്പാൾ, ഭൂട്ടാൻ എന്നിവിടങ്ങളിൽ ലോക്കൽ ക്യൂആർ കോഡ് ഉപയോഗിച്ച്‌ ഷോപ്പിങ് ചെയ്യാൻ സാധിക്കുമെന്ന് ഫോൺ പേ അറിയിച്ചു. കൂടുതൽ രാജ്യങ്ങളിലേക്ക് സേവനം വിപുലീകരിക്കുമെന്നും ഫോൺ പേ വ്യക്തമാക്കി.

ആപ്പിൽ യുപിഐ ഇന്റർനാഷണലിനായി ബാങ്ക് അക്കൗണ്ട് ആക്ടിവേറ്റ് ചെയ്യാൻ കഴിയുന്നവിധമാണ് സംവിധാനം. ട്രിപ്പിന് മുൻപായോ, പേയ്‌മെന്റ് നടത്താൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് വച്ചോ ഇത് ചെയ്യാൻ സാധിക്കുന്ന വിധമാണ് പരിഷ്‌കാരം.

ഇന്ത്യയ്ക്ക് പുറത്ത് ക്രെഡിറ്റ് കാർഡോ ഫോറിൻ എക്‌സ്‌ചേഞ്ച് കാർഡോ ഉപയോഗിക്കാതെ തന്നെ ഇടപാട് നടത്താൻ കഴിയുംവിധമാണ് ക്രമീകരണം ഒരുക്കിയിരിക്കുന്നത് എന്നതുകൊണ്ട് തന്നെ വിദേശ യാത്ര നടത്തുന്നവർക്ക് ഇത് ഏറെ പ്രയോജനം ചെയ്യുമെന്നും ഫോൺ പേ അറിയിച്ചു